Select Your Language

Notifications

webdunia
webdunia
webdunia
webdunia

പലതവണ തിരക്കഥയിൽ മാറ്റം വരുത്തി ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ല, വെയിലിന്റെ സംവിധായകൻ

പലതവണ തിരക്കഥയിൽ മാറ്റം വരുത്തി ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ല, വെയിലിന്റെ സംവിധായകൻ
, തിങ്കള്‍, 25 നവം‌ബര്‍ 2019 (16:03 IST)
താടിയും മുടിയും വെട്ടി നടൻ ഷെയിൻ നിഗം പ്രതിഷേധമാറിയിച്ചതോടെ. സിനിമ പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് വെയിൽ സിനിമയുടെ സംവിധായകൻ. ഇതിനോടകം തന്നെ നിരവധി തവണ തിരക്കഥയിൽ മാറ്റം വരുത്തി. ഷെയിൻ ഈ വിധം നിസഹകരണം തുടർന്നാൽ സിനിമ എങ്ങനെ പൂർത്തീകരിക്കണം എന്ന് അറിയില്ലെന്ന് വെയിൽ സംവിധായകൻ ശർത് പറയുന്നു.
 
ഷെയിനിന് രണ്ട് ഗെറ്റപ്പുകളാണ് സിനിമയിൽ ഉണ്ടായിരുന്നത്. മെയ് 18നാണ് ഷൂട്ട് തുടങ്ങുന്നത്. കൂടൽ മാണിക്യം ഉത്സവം ലൈവായി ഷുട്ട് ചെയ്യേണ്ടതുണ്ടായിരുന്നു. പക്ഷേ അന്ന് ഷെയിൻ എത്തിയത് അപ്പോൾ ഷെയിൻ അഭിനയിച്ചുകൊണ്ടിരുന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിലാണ്. ഷൂട്ട് മാറ്റി വക്കാൻ പറ്റാത്തതിനാൽ തിരക്കഥയിൽ മാറ്റം വരുത്തി മുടി വെട്ടുന്ന ഒരു സീക്വൻസ് ആഡ് ചെയ്താണ് ഗെറ്റപ്പിലുണ്ടായ മാറ്റം തിരക്കഥയിൽ ചേർത്തത്.  
 
അതേ ഗെറ്റപ്പിൽ ഇനിയും മൂന്ന് രംഗങ്ങൾ ചിത്രീകരിക്കാനുണ്ട്. ഇനി എന്താണ് ചെയ്യുക എന്ന് അറിയില്ല. ഷെയിനിന് എന്ത് സംഭവിച്ചു എന്ന് മനസിലാവുന്നില്ല. രണ്ടാമത്തെ ഷെഡ്യൂളിൽ എത്തിയപ്പോൾ മുതൽ വലിയ താൽപര്യമില്ലാത്ത രീതിയിലായിരുന്നു പെരുമാറ്റം. ഇതുവരെ ചിത്രീകരിച്ചതിൽ ഞാൻ വളരെ ഹാപ്പിയാണ്. മുടിയും താടിയും വെട്ടരുത് എന്ന് ഞങ്ങൾ ഷെയിനിനോട് അഭ്യർത്ഥിച്ചിരുന്നു. പക്ഷേ, ഒന്നുറപ്പാണ്. ഷെയ്ൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ബ്രില്യന്റ് സിനിമ ആയിരിക്കും വെയിൽ. ശരത് പറഞ്ഞു  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയുടെ ക്ലൈമാക്‍സ് ഇഷ്‌ടമായില്ല, മമ്മൂട്ടി പിന്‍‌മാറി !