ക്രിക്കറ്റ് ലോകത്തും, സിനിമ ലോകത്തും ഒരു പോലെ തിളങ്ങി നിൽക്കുന്ന താര ദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ഷർമയും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോഴിതാ എങ്ങനെയാണ് അനുഷ്കകയുമായി പ്രണയത്തിലായത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കോഹ്‌ലി        
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഒരു പരസ്യമാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിന് തുടക്കം എന്ന് കോഹ്‌ലി പറയുന്നു. 2013ലായിരു ആ സംഭവം. ഒരു ഷാംപുവിന്റെ പരസ്യത്തിനിടെ അനുഷ്കയുടെ ഹൃദ്യമായ പെരുമാറ്റമാണ് തന്നെ അനുഷകയിലേക്ക് അടുപ്പിച്ചത് എന്ന് കോഹ്‌ലി പറയുന്നു. 'അവൾ വളരെ ശാന്തയായിരുന്നു. ഹൃദ്യമായാണ് എന്നോട് പെരുമാറിയത് അത് എന്നെ അനുഷ്കയിലേക്ക് അടുപിച്ചു.
 
									
										
								
																	
	 
	പിന്നീട് പരസ്പരം താമാശകൾ പങ്കുവക്കാൻ തുടങ്ങി. ഞങ്ങൾ തമ്മിലുള്ള തമാശകൾ എല്ലാം വളരെ ബാലിശമായിരുന്നു. ഞാൻ അങ്ങനെയാണ്. ചിരിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. ആ സൗഹൃദം പിന്നീട് പ്രണയമായി. അന്ന് ആ പരസ്യം സംഭവിച്ചത് നന്നായി'. കോഹ്‌ലി പറഞ്ഞു. നാലു വർഷത്തെ പ്രണയത്തിന് ശേഷം 2017ലാണ് ഇരുവരും വിവാഹിതരായത്.