Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയില്ല, വിദ്യുത് ജാംവാല്‍ വില്ലന്‍; കമല്‍ഹാസന്‍റെ ഇന്ത്യന്‍ 2 ഓഗസ്റ്റില്‍ വീണ്ടും തുടങ്ങും!

Webdunia
ചൊവ്വ, 16 ജൂലൈ 2019 (19:53 IST)
ഇന്ന് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമാണ് ‘ഇന്ത്യന്‍ 2’. ആ സിനിമ ഉപേക്ഷിച്ചോ എന്നതാണ് ഉയരുന്ന വലിയ ചോദ്യം. നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ഈ സിനിമയില്‍ നിന്ന് പിന്‍‌മാറിയെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഷങ്കറിന്‍റെ മുന്‍‌ചിത്രമായ ‘2.o' വലിയ കളക്ഷന്‍ നേടിയ സിനിമയായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ബജറ്റ് അധികമായിരുന്നു എന്നതിനാല്‍ അതൊരു വലിയ ലാഭകരമായ ചിത്രം ആയിരുന്നില്ല. ലൈക തന്നെയായിരുന്നു ആ സിനിമയും നിര്‍മ്മിച്ചത്.
 
‘ഇന്ത്യന്‍ 2’ ഒരു മികച്ച വിജയം നേടുന്ന ചിത്രമായിരിക്കും എന്ന ധാരണയിലാണ് ലൈക ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായത്. എന്നാല്‍ ചിത്രീകരണം പുരോഗമിക്കുന്തോറും ഈ സിനിമയുടെ ബജറ്റ് റോക്കറ്റ് പോലെ കുതിച്ചുകയറി. അതോടെ ഇന്ത്യന്‍ 2ല്‍ നിന്നു പിന്‍‌മാറാന്‍ ലൈക തീരുമാനിച്ചതായാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട കണ്‍ഫ്യൂഷനെല്ലാം അവസാനിച്ചതായി വാര്‍ത്തകള്‍ വരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചുകഴിഞ്ഞു. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. 
 
ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബോളിവുഡ് ആക്ഷന്‍ താരം വിദ്യുത് ജാംവാല്‍ ഇന്ത്യന്‍ 2ല്‍ വില്ലനായി അഭിനയിക്കും. വിദ്യുത് കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. എന്നാല്‍ വിദ്യുത് ആയിരിക്കില്ല പ്രധാന വില്ലന്‍ എന്നും കേള്‍ക്കുന്നു. അജയ് ദേവ്‌ഗണ്‍, അഭിഷേക് ബച്ചന്‍ എന്നിവരില്‍ ആരെങ്കിലും ഉടന്‍ തന്നെ ഈ പ്രൊജക്ടില്‍ സൈന്‍ ചെയ്തേക്കും. 
 
കാജല്‍ അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തില്‍ സിദ്ദാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, ഐശ്വര്യ രാജേഷ്, നെടുമുടി വേണു, ഡെല്ലി ഗണേഷ് തുടങ്ങിയവരും ഇന്ത്യന്‍ 2ന്‍റെ ഭാഗമാണ്. ഷങ്കറിന്‍റെ തിരക്കഥയ്ക്ക് സംഭാഷണം എഴുതിയിരിക്കുന്നത് ജയമോഹനും കബിലന്‍ വൈരമുത്തുവും ലക്ഷ്മി ശരവണകുമാറും ചേര്‍ന്നാണ്. 
 
അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ഇന്ത്യന്‍ 2 ക്യാമറയിലാക്കുന്നത് രവിവര്‍മന്‍. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്. മുത്തുരാജാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments