മമ്മൂട്ടിയുടേതായി നാല് ചിത്രങ്ങളാണ് ഇതുവരെ റിലീസ് ആയത്. നാലും വ്യത്യസ്തമായ പ്രമേയമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ഉണ്ടയാണ് അതിൽ അവസാനത്തേത്.
സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ ആണ് ചിത്രം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തത്. മികച്ച കളക്ഷനും സ്വന്തമാക്കാൻ ചിത്രത്തിനായി. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസുകളിലാണ് സിനിമ പ്രദര്‍ശനം തുടര്‍ന്നത്. അതേസമയം ആരാധകരും പ്രേക്ഷകരും ഒരേപോലെ ഏറ്റെടുത്ത ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.
ഈ ഓണത്തിന് ചിത്രം നിങ്ങളുടെ സ്വീകരണമുറിയിലെത്തും. ഓണം സമയത്ത് ഉണ്ടയ്ക്ക് എഷ്യാനെറ്റിലും കൈരളിയിലും ഒരേസമയം പ്രീമിയര്‍ ഷോകള്‍ ഉണ്ടാവുമെന്നും അറിയുന്നു. അതേസമയം സിനിമ ഇപ്പോഴും ചില റിലീസ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നു.