Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nayanthara Birthday Gift: നയൻതാരയ്ക്ക് 10 കോടിയുടെ റോൾസ് റോയ്സ് പിറന്നാൾ സമ്മാനമായി നൽകി വിഘ്‌നേശ് ശിവൻ

റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് സ്പെക്ടർ ആണ് സമ്മാനം നൽകിയത്.

Vignesh Shivan Nayanthara

നിഹാരിക കെ.എസ്

, ബുധന്‍, 19 നവം‌ബര്‍ 2025 (10:59 IST)
നയൻതാരയുടെ 41 ആം പിറന്നാൾ ആയിരുന്നു ഇന്നലെ. ഭർത്താവിനും കുട്ടികൾക്കുമൊപ്പമായിരുന്നു നയൻതാര തന്റെ പിറന്നാൾ ആഘോഷിച്ചത്. നയൻതാരയ്ക്ക് വിഘ്‌നേശ് നൽകിയത് പത്ത് കോടി വിലമതിക്കുന്ന കാറാണ്. പുതിയ കാറിന്റെ ചിത്രങ്ങളും, അതിനൊപ്പമുള്ള മനോഹരമായ കുടുംബ നിമിഷങ്ങളും വിഘ്‌നേശ് ശിവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് സ്പെക്ടർ ആണ് സമ്മാനം നൽകിയത്. 
 
'ആഗ്രഹം പോലെ ജീവിക്കൂ.. എന്റെ ഉയിരിന് ജന്മദിനാശംസകൾ. നീ പിറന്ന ദിവസം ഒരു വരമാണ്. ഭ്രാന്തമായി, അഘാധമായി, സത്യസന്ധമായി നിന്നെ ഞാൻ പ്രണയിക്കുന്നു എന്റെ അഴകിയേ. നിന്റെ വലിയ ഉയിരിന്റെയും കുട്ടി ഉയിരിന്റെയും ഉലകിന്റെയും പ്രിയപ്പെട്ടവരുടെയും സ്‌നേഹം. നിറഞ്ഞ ഹൃദയത്തോടെയും സ്‌നേഹത്തോടെയും ഈ പ്രപഞ്ചത്തിനും സർവ്വ ശക്തനായ ദൈവത്തോടും നന്ദ പറയുന്നു, എപ്പോഴും ഏറ്റവും മികച്ച നിമിഷങ്ങൾ നൽകി നമ്മളെ അനുഗ്രഹിക്കുന്നതിന്. എപ്പോഴും സമൃദ്ധമായ സ്‌നേഹവും പോസിറ്റീവിറ്റിയ്ക്കും ശുദ്ധ മനസ്സും മാത്രം', വിഘ്നേഷ് ശിവൻ കുറിച്ചു.
 
സൗത്ത് ഇന്ത്യയിൻ ഏറ്റവും സമ്പന്നയായ നടിമാരിൽ ഒരാളാണ് നയൻതാര. നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സൗത്ത് ഇന്ത്യൻ നടിമാരുടെ ലിസ്റ്റ് എടുത്താൽ മുൻനിരയിൽ തന്നെ നയൻ ഉണ്ടാകും. സിനിമ അഭിനയത്തിലൂടെയുള്ള വരുമാനം മാത്രമല്ല, പ്രൊഡ്യൂസറും, റസ്റ്റോറന്റ്, സ്‌കിൻ കെയർ പ്രൊഡക്ട്റ്റ്, ഇൻവെസ്റ്റ്‌മെന്റ് എന്നിങ്ങനെ പല ബിസിനസ്സുകളിലൂടെയുള്ള വരുമാനവും നയനുണ്ട്. 200 കോടിയോളം ആസ്തിയുണ്ട് നയന് എന്നാണ് കണക്കുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എമ്പുരാനിലെ മുന്ന ആരാണെന്ന് എനിക്കറിയില്ല; ആ സിനിമ കണ്ടിട്ടില്ല, ഇനി കാണുകയുമില്ല': സുരേഷ് ഗോപി