Webdunia - Bharat's app for daily news and videos

Install App

'എല്ലാത്തിനെയും നേരിട്ടല്ലേ പറ്റൂ'; മകള്‍ മരിച്ച് പത്താം നാള്‍ സിനിമ പ്രമോഷന് എത്തി വിജയ് ആന്റണി

കെ ആര്‍ അനൂപ്
വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (15:20 IST)
മകള്‍ നഷ്ടപ്പെട്ട വേദന ഉള്ളില്‍ ഒതുക്കി പുതിയ സിനിമയുടെ പ്രമോഷനില്‍ പങ്കെടുത്ത് നടന്‍ വിജയ് ആന്റണി.'രത്തം'ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടിയാണ് അദ്ദേഹം എത്തിയത്. വിജയ് ആന്റണിക്ക് കൂട്ടായി രണ്ടാമത്തെ മകളുമെത്തിയിരുന്നു. തന്റെ സ്വകാര്യ കാര്യങ്ങള്‍ ഒന്നും അധികം നടന്‍ സംസാരിച്ചില്ല. 
പ്രൊഫഷണലിസത്തിന്റെ യഥാര്‍ത്ഥ ഉദാഹരണമാണ് വിജയ് ആന്റണിയെന്ന് നിര്‍മ്മാതാവ് ധനഞ്ജയന്‍ വിജയ് ആന്റണിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതി.
10 ദിവസങ്ങള്‍ക്ക് മുമ്പ് സെപ്റ്റംബര്‍ 19ന് ആയിരുന്നു നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര ആത്മഹത്യ ചെയ്തത്. പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു മീര.
 
 വിജയ് ആന്റണി ചിത്രം 'രത്തം' ആദ്യം സെപ്റ്റംബര്‍ 28 ന് തിയറ്ററുകളില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ആയിരുന്നു, നടന്റെ മകളുടെ മരണം. പിന്നീട് ഒക്ടോബര്‍ ആറിന് റിലീസ് മാറ്റുകയായിരുന്നു.
 
വിജയ് ആന്റണി, മഹിമ നമ്പ്യാര്‍, നന്ദിത ശ്വേത, രമ്യ നമ്പീശന്‍, നിഴല്‍ഗള്‍ രവി, ജഗന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സി എസ് അമുദന്‍ ആണ്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തു കോടിയുടെ സമ്മര്‍ ബമ്പര്‍ വിപണിയിലെത്തി; ടിക്കറ്റ് വില 250 രൂപ

ജാതി സെൻസസ് വൈകുന്നു, കേന്ദ്രത്തിനും സംസ്ഥാനം ഭരിക്കുന്നവർക്കും ഒരേ സമീപനമെന്ന് വിജയ്

കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ്, ഫെബ്രുവരി 8ന് ഉദ്ഘാടനം

പോക്സോ കേസ് പ്രതി തുങ്ങി മരിച്ച നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി കണ്ടെത്തിയതിന് പിന്നാലെ ബലൂണ്‍ സര്‍ജറി നടത്തി ജീവന്‍ രക്ഷിച്ചു; കണ്ടെത്തിയത് സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍

അടുത്ത ലേഖനം
Show comments