Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയന്‍താരയുടെ 'ഇരൈവന്‍' റിലീസ് ദിവസം എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

Jayam Ravi

കെ ആര്‍ അനൂപ്

, വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (14:35 IST)
ജയം രവി, നയന്‍താര, രാഹുല്‍ ബോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'ഇരൈവന്‍'. ഐ അഹമ്മദ് സംവിധാനം ചെയ്ത സിനിമയ്ക്ക് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ 28 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് നിരവധി പോസിറ്റീവ് റിവ്യൂകളാണ് ലഭിക്കുന്നത്.
 
 ചിത്രം ആദ്യ ദിനം 2.5 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നേടിയത്. 
രാഹുല്‍ ബോസ് അവതരിപ്പിക്കുന്ന ബ്രഹ്‌മ എന്ന സൈക്കോ കില്ലര്‍ 12-ലധികം കൊലപാതകങ്ങള്‍ നടത്തുന്നു. രാത്രിയില്‍ പെണ്‍കുട്ടികളെ കൊല്ലുന്നതാണ് ശീലം.കുറ്റവാളി ശിക്ഷിക്കപ്പെടാതെ വരുമ്പോള്‍ നിയമം കൈയിലെടുക്കുന്നതുമായ അര്‍ജുന്‍ എന്ന പോലീസുകാരനായാണ് ജയം രവി ചിത്രത്തില്‍ അഭിനയിക്കുന്നത്. 
 
 'ഇരൈവന്‍' വരും ദിവസങ്ങളില്‍ തീയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തവണയും എത്തിയില്ല !ഏജന്റ് ഒടിടി റിലീസ് ആകാത്തതിന് പിന്നില്‍ ഇതാണ് കാരണം !