Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൂട്ടിങ്ങിനിടെ നടന്‍ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്ക്

ഷൂട്ടിങ്ങിനിടെ നടന്‍ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 നവം‌ബര്‍ 2024 (19:57 IST)
ഷൂട്ടിങ്ങിനിടെ നടന്‍ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്ക്. വിഡി 12 എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റത്. തോളിനാണ് താരത്തിന് പരിക്കേറ്റത്. സിനിമയ്ക്കായി താരം നടത്തിയ കഠിന പരിശീലനങ്ങളുടെ വിഡിയോയും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഗൗതം തന്നൂരിയാണ് വിഡി 12 സംവിധാനം ചെയ്യുന്നത്.
 
പരിക്ക് ഗുരുതരമല്ലെന്നും താരത്തിന് ഫിസിയോ ചെയ്യുന്നുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വിഡി 12. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോര്‍സ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്കി ഭാസ്‌കറിന്റെ വിജയത്തിന് പിന്നാലെ പ്രതിഫലം ഉയര്‍ത്തി ദുല്‍ഖര്‍; പ്രതിഫലത്തില്‍ പൃഥ്വിരാജിനൊപ്പം