ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ സിനിമകളിലൊന്നാണ് നാഗ് അശ്വിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കല്‍ക്കി 2898 എഡി എന്ന സിനിമ. പ്രഭാസ് നായകനായ സിനിമയില്‍ ദീപിക പദുക്കോണ്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്ക് ഇനിയും ഭാഗങ്ങള്‍ ഉണ്ടെന്നിരിക്കെ കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും ദീപിക പദുക്കോണിനെ പുറത്താക്കിയതായി സിനിമയുടെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദീപികയുടെ പുറത്താകലിന് പിന്നിലെ വിവരങ്ങളും പുറത്തുവരികയുണ്ടായി.
ആദ്യഭാഗത്ത് താന്‍ വാങ്ങിയ പ്രതിഫലത്തില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ദീപിക കല്‍ക്കി രണ്ടാം ഭാഗത്തിനായി ചോദിച്ചതെന്ന് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു. കൂടാതെ പ്രവര്‍ത്തി സമയം 7 മണിക്കൂറായി കുറയ്ക്കണമെന്നും നടിയുടെ സഹായികളായി സെറ്റില്‍ ഇരുപത്തഞ്ചോളം പേര്‍ എത്തുമെന്നും ഇവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കണമെന്നും ദീപിക ആവശ്യപ്പെട്ടതായാണ് വിവരം. ഏറെ വിഎഫ്എക്‌സ് വര്‍ക്കുകള്‍ ഉള്ളതിനാല്‍ തന്നെ 7 മണിക്കൂര്‍ ജോലി എന്നത് സമ്മതിക്കാനാവില്ലെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കിയത്. അതേസമയം ഒപ്പം വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടും ദീപിക സമ്മതിച്ചില്ലെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് കല്‍ക്കി 2898 എഡിയുടെ വരാനിരിക്കുന്ന സ്വീക്വലുകളില്‍ നിന്നും ദീപികയെ ഒഴിവാക്കുന്നതായി വൈജയന്തി മൂവീസ് അറിയിച്ചത്. ആദ്യ സിനിമ നിര്‍മിക്കുന്നതിനിടയിലെ ദീര്‍ഘയാത്രയില്‍ ഒരുമിച്ചുണ്ടായിരുന്നുവെങ്കിലും ആ പങ്കാളിത്തം തുടരാനായില്ലെന്നും കല്‍ക്കി പോലുള്ള സിനിമ ഇതില്‍ കൂടുതല്‍ പ്രതിബദ്ധതയും പരിഗണനയും അര്‍ഹിക്കുന്നതായും വൈജയന്തി മൂവീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.