Webdunia - Bharat's app for daily news and videos

Install App

Vijay: 'മാർക്കറ്റിടിഞ്ഞപ്പോൾ അല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത്'; വിജയ്‌യുടെ കൊട്ട് കമൽഹാസനെന്ന് ആരാധകർ

വിജയ്-കമൽ ഹാസൻ എന്നിവരുടെ ആരാധകർക്കിടയിൽ സൈബർ പോര് രൂക്ഷമായി

നിഹാരിക കെ.എസ്
വെള്ളി, 22 ഓഗസ്റ്റ് 2025 (10:10 IST)
ഇന്നലെ മധുരയിൽ നടന്ന TVK പൊതുസമ്മേളനത്തിൽ വിജയ് നടത്തിയ പരാമർശം സിനിമ പ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു. നടന്റെ പരാമർശം ആരാധകർ തമ്മിൽ സൈബർ പോര് ഉണ്ടാകാൻ കാരണമായി. 'മാർക്കറ്റിടിഞ്ഞപ്പോൾ അല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത്' എന്ന വിജയുടെ പരാമർശമാണ് വിവാദങ്ങൾക്ക് കാരണം. 
 
ഈ പ്രസ്താവന സിനിമാ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ രാഷ്ട്രീയ പ്രവേശനം നടത്തിയ കമൽഹാസനെ ലക്ഷ്യമിട്ടാണെന്ന് ചിലർ ആരോപിച്ചു. ഇതോടെ വിജയ്-കമൽ ഹാസൻ എന്നിവരുടെ ആരാധകർക്കിടയിൽ സൈബർ പോര് രൂക്ഷമായി. രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ വിജയ്ക്ക് മുതിർന്ന നടന്മാരോട് പുച്ഛമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.
 
ആവേശത്തിരയിളക്കി ആയിരക്കണക്കിന് തമിഴക വെട്രി കഴകം പ്രവര്‍ത്തകരാണ് TVK പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്ന മധുര ജില്ലയിലെ പരപതിയിലേയ്ക്ക് എത്തിചേർന്നത്. ടിവികെയും പ്രത്യയശാസ്ത്ര മുഖമായ നേതാക്കളുടെ ഛായാചിത്രങ്ങളിൽ വിജയ് പുഷ്പാർച്ചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്.

തുടർന്ന് ടിവികെ പ്രസി‍ഡൻ്റ് കൂടിയായ വിജയ് പാർട്ടി പതാക ഉയർത്തി. ടിവികെ പാ‍ർട്ടി പ്രവർത്തകരെ 'സിംഹക്കുട്ടികൾ' എന്ന് അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു വിജയ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിൽ കയറിയുള്ള കളി വേണ്ട, യു എസ് നീക്കത്തെ എതിർത്ത് പാകിസ്ഥാനും ചൈനയും റഷ്യയും ഇറാനും

ദുരന്തത്തിന് ഉത്തരവാദി വിജയെന്ന് ഓവിയ, നടിക്കെതിരെ സോഷ്യൽമീഡിയയിൽ അസഭ്യവർഷം, പോസ്റ്റ് പിൻവലിച്ചു

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

karur Stampede Vijay: രോഗിയുമായെത്തിയ ആംബുലൻസ് കണ്ട വിജയ് ചോദിച്ചു, 'എന്നപ്പാ ആംബുലൻസിലും നമ്മുടെ കൊടിയാ?'; വിമർശനം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'; പരിഹസിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്

അടുത്ത ലേഖനം
Show comments