Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vijay Sethupathy: അല്ലു അർജുന് വില്ലനായി വിജയ് സേതുപതി?

നടൻ വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Vijay Sethupathi

നിഹാരിക കെ.എസ്

, വ്യാഴം, 21 ഓഗസ്റ്റ് 2025 (12:35 IST)
അല്ലു അർജുൻ- അറ്റ്‌ലി കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. AA22xA6 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകർ ഏറെ ആവേശത്തിലാണ് സ്വീകരിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ് തന്നെ ആരാധകരിലുണ്ടാക്കിയിരിക്കുന്ന ഓളം ചെറുതല്ല. വൻ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നതും. ഇപ്പോഴിതാ നടൻ വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
 
അതിഥി വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. നടന്റെ ഭാ​ഗങ്ങൾ മുംബൈയിൽ ചിത്രീകരിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിജയ് സേതുപതി ആണോ ചിത്രത്തിൽ വില്ലനായെത്തുക എന്നും സോഷ്യൽ മീഡിയയിൽ കമന്റുകളുയരുന്നുണ്ട്. പാരലൽ യൂണിവേഴ്സ് വിഭാ​ഗത്തിലാണ് ചിത്രമൊരുങ്ങുന്നത്.
 
എന്നാൽ വിജയ് സേതുപതിയുടെ കാസ്റ്റിങ്ങിനെക്കുറിച്ച് അണിയറപ്രവർത്തകരിൽ നിന്ന് ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഉടനെ ഇക്കാര്യം അണിയറ പ്രവർത്തകർ സ്ഥിരീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദീപികയെ കൂടാതെ, ജാൻവി കപൂർ, മൃണാൾ താക്കൂർ തുടങ്ങിയവരും നായികയാകുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് കഥയുമായി ജിത്തു മാധവൻ; നടൻ ആ തമിഴ് സൂപ്പർതാരം?