Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ഫഹദിന് വന്ന രോഗം ? മാതാപിതാക്കള്‍ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

എന്താണ് ഫഹദിന് വന്ന രോഗം ? മാതാപിതാക്കള്‍ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

കെ ആര്‍ അനൂപ്

, ചൊവ്വ, 28 മെയ് 2024 (09:22 IST)
അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ (എഡിഎച്ച്ഡി) എന്ന രോഗം തനിക്കുണ്ടെന്ന് ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് ഈ രോഗത്തെക്കുറിച്ച് താന്‍ അറിയുന്നതെന്നും കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഇത് കണ്ടുപിടിക്കുകയാണെങ്കില്‍ ചികിത്സ മാറ്റാമായിരുന്നുവെന്നും നടന്‍ പറഞ്ഞു.കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സിനിമ താരം.
 
എന്താണ് ഫഹദിന് ഉണ്ടെന്ന് പറയുന്ന എഡിഎച്ച്ഡി എന്നത് മനസ്സിലാക്കാം. സാധാരണയായി ഈ രോഗം കുട്ടികളിലാണ് കണ്ടുവരാറുള്ളത് അപൂര്‍വമായി മുതിര്‍ന്ന ആളുകളിലും ഉണ്ടാക്കും. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ (എഡിഎച്ച്ഡി). കുട്ടികളിലുള്ള രോഗലക്ഷണങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മാതാപിതാക്കള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ ആകും. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പരിഹാരം കണ്ടെത്താവുന്ന രോഗാവസ്ഥയാണ് ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ പറയുന്നുണ്ട്.
 
 ഒരു കാര്യത്തിലും കുട്ടികള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്തതാണ് പ്രധാന ലക്ഷണം. എന്തുകാര്യത്തിലും എടുത്തുചാട്ടം ഉണ്ടാകും. ഒരിക്കലും അടങ്ങിയിരിക്കില്ല ഇക്കൂട്ടര്‍.ഇന്‍അറ്റന്‍ഷന്‍(ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ),ഇംപള്‍സിവിറ്റി(എടുത്തുചാട്ടം),ഹൈപ്പര്‍ ആക്ടിവിറ്റി(അടങ്ങിയിരിക്കാതിരിക്കുക) എന്നിവ ചേര്‍ന്നുള്ള രോഗമാണ് എഡിഎച്ച്ഡി.
 
ഇത് കുട്ടികളുടെ പഠനത്തെ തന്നെ പ്രതികൂലമായി ബാധിക്കും. ചിലര്‍ക്ക് മുതിര്‍ന്നാലും ഇത് മാറില്ല.
 
ഇനി അസുഖം കണ്ടെത്തി കഴിഞ്ഞാല്‍ മുതിര്‍ന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പ്രധാനമായും കുട്ടികളില്‍ ശീലങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. രാവിലെ എഴുന്നേല്‍ക്കാനും പ്രഭാതകൃത്യങ്ങള്‍ക്കും ഭക്ഷണത്തിനുമൊക്കെ കൃത്യമായ സമയം പാലിക്കാന്‍ ശ്രദ്ധിക്കണം. മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുകൊണ്ട് അവരുമായി സംസാരിക്കാതിരിക്കുക. കുട്ടിയുടെ കണ്ണില്‍ നോക്കി വേണം നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സംസാരിക്കാനും. അവരുടെ നേട്ടങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുക. കുട്ടികളുടെ ചെറിയ നേട്ടങ്ങളില്‍ പോലും അവരെ അഭിനന്ദിക്കുക. കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും രോഗാവസ്ഥയെ കുറിച്ച് അറിയുന്നത് നല്ലതാണ്.  
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈയാഴ്ചയില്‍ '50' എന്ന മാന്ത്രിക സംഖ്യ തൊട്ട മലയാളം സിനിമകള്‍, ലിസ്റ്റില്‍ 'ടര്‍ബോ' മാത്രമല്ല!