Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം, പ്രതി ആസിഡ് കുടിച്ച് ജീവനൊടുക്കി

Rape case Acid attack  withdrawn

കെ ആര്‍ അനൂപ്

, വെള്ളി, 8 ഡിസം‌ബര്‍ 2023 (15:24 IST)
ദില്ലിയില്‍ 17 കാരിയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം. ബലാത്സംഗ കേസിലെ പ്രതിയായ ഇയാള്‍ ഇരയുടെ മകളുടെ നേരെയാണ് ആസിഡ് ഒഴിച്ചത്. അതിനുശേഷം അയാള്‍ ആസിഡ് കുടിച്ച് ജീവനൊടുക്കി. 54 വയസ്സുള്ള പ്രേം സിംഗ് ആണ് പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ആനന്ദ് പര്‍ബത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
 
നിസാര പരിക്കുകളോടെ പെണ്‍കുട്ടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇതേ 17 കാരിയുടെ അമ്മ പ്രേം സിംഗിനെതിരെ ബലാത്സംഗ പരാതി നല്‍കിയിരുന്നു. കേസില്‍ നിന്നും പിന്മാറണമെന്ന് അമ്മയോട് പറയണം എന്ന് പറഞ്ഞുകൊണ്ടാണ് വീട്ടിനു മുന്നിലുള്ള വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതിന് തയ്യാറാവില്ല എന്ന് പറഞ്ഞതോടെ കൈവശമുണ്ടായിരുന്ന ആസിഡ് പെണ്‍കുട്ടിയുടെ നേരിലേക്ക് ഒഴിക്കുകയായിരുന്നു ഇയാള്‍. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

21,000വും പിന്നിട്ടു, റെക്കോർഡ് ഉയരം കുറിച്ച് നിഫ്റ്റി