വീട്ടിലേക്ക് തിരികെ പോകാൻ വേണ്ടിയാണ് നീന്തൽ പഠിച്ചത്: 'പ്രണയ മീനുകളുടെ കടൽ' അനുഭവങ്ങൾ പങ്കുവച്ച് വിനായകൻ

വ്യാഴം, 3 ഒക്‌ടോബര്‍ 2019 (15:20 IST)
അടിയേറ്റുവാങ്ങുന്ന ഗുണ്ടാ വേഷങ്ങളിലൂടെ എത്തി ഇന്ന് മലയാളികളെ വിസ്മയിപ്പിക്കുന അഭിനയതാവാണ് വിനായകൻ. നീണ്ട കാലത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് വിനായകൻ സിനിമയിൽ സ്വന്തമായ ഇടം കണ്ടെത്തിയത്. കമൽ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടൽ എന്ന സിനിമയിൽ മികച്ച കഥാപാത്രമായി പ്രേക്ഷകരുടെ ഇടയിലേക്ക് വീണ്ടും എത്തുകയാണ് താരം.
 
കടലിനടിയിൽ സഹസികമായി ശ്രാവുകളെ വേട്ടയാടുന്ന കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ നീന്തൽ അറിയാതെയാണ് വെള്ളത്തിൽലേക്ക് എടുത്തുചാടിയത് എന്ന് വിനായകൻ പറയുന്നു. 'സിനിമക്ക് വേണ്ടി നീന്തൽ പഠിച്ചിട്ടില്ല. പക്ഷേ വീട്ടിലേക്ക് തിരികേ പോകുന്നതിന് വേണ്ടി നീന്തൽ പഠിച്ചു'. കടലിൽ നിന്തിയതിനെ കുറിച്ച് വിനായകൻ പറഞ്ഞത് ഇങ്ങനെയാണ്. ശരീരം വച്ച് അഭിനയിക്കാനാണ് എനിക്കിഷ്ടം. ഏതു ഭൂപ്രകൃതിയാണെങ്കിലും അതിലേക്ക് ശരീരം പൂർണമായും മാറ്റി അഭിനയിക്കുന്നതിനോടാണ് താൽ‌പര്യം എന്ന് വിനായകൻ പറയുന്നു. 
 
ലക്ഷദ്വീപിലാണ് സിനിമ പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർഹിറ്റ് തിരക്കഥാകൃത്ത് ജോൺ പോൾ പത്ത് വർഷങ്ങൾക്ക് ശേഷം തിരക്കഥ ഒരുക്കിയ ചിത്രം എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടൽ എന്ന സിനിമക്കുണ്ട്. സംവിധായകൻ കമലും തിരക്കഥയിൽ പങ്കാളിയാണ്. പൂർണമായും ലക്ഷദ്വീപിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമകൂടിയാണ് പ്രണയമീനുകളുടെ കടൽ. ചിത്രം ഒക്‌ടോബർ നാലിനാണ് തീയറ്ററുകളിൽ എത്തുക.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ജീവിതത്തിൽ ഞാൻ ഏറ്റവുമധികം കാത്തിരുന്ന ആ നിമിഷമെത്തി'; സന്തോഷം പങ്കുവച്ച് അമൃത