Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്ലാറ്റുകൾ ഒഴിയാൻ കൂടുതൽ സമയം അനുവദിക്കില്ല, വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന് നഗരസഭ സെക്രട്ടറി

ഫ്ലാറ്റുകൾ ഒഴിയാൻ കൂടുതൽ സമയം അനുവദിക്കില്ല, വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന് നഗരസഭ സെക്രട്ടറി
, ബുധന്‍, 2 ഒക്‌ടോബര്‍ 2019 (17:13 IST)
മരട്: ഫ്ലാറ്റുകൾ ഒഴിയുന്നതിന് കൂടുതൽ സമയം അനുവദിക്കില്ല എന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ. ഫ്ലാറ്റുകൾ ഒഴിയുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും എന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി. ഇതോടെ താൽക്കാലികമായി പുനഃസ്ഥാപിച്ച് വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും. 
 
48 മണിക്കൂറിനുള്ളിൽ ഫ്ലാറ്റ് ഒഴിയുക അപ്രായോഗികമാണെന്നും മാനുഷിക പരിഗണന കാണിക്കണം എന്നുമായിരുന്നു ഫ്ലാറ്റ് ഉടമകളുടെ ആവശ്യം, ഫ്ലാറ്റുകൾ ഒഴിയാൻ സർക്കാർ അനുവദിച്ചിട്ടുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നൽകണം എന്ന ആവശ്യവുമായി ഫ്ലാറ്റുടമകൾ രംഗത്തെത്തിയത്. 
 
ഇതേവരെ അൻപതിൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഫ്ലാറ്റുകൾ ഒഴിഞ്ഞിട്ടുള്ളത്. ഇതിൽ അധികവും ഫ്ലാറ്റുകളിൽ വാടകക്ക് താമസിച്ചിരുന്നവരാണ്. നളെ വൈകിട്ട് നാലുമണിയോടെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും. ഇതോടെ ഫ്ലാറ്റുകളിലെ ലിഫ്റ്റുകൾ നിലക്കും. പിന്ന്ട് ഫ്ലാറ്റുകളിൽനിന്നും സാധനങ്ങൾ നീക്കാൻ സാധിക്കില്ല. അതേസമയം ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനം വഴി പോളിക്കുന്നതിൽ ആശങ്ക അറിയിച്ച് നിരവധി പ്രദേശവാസികൾ രംഗത്തെത്തിക്കഴിഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജ്വല്ലറിയുടെ ചുമർ തുരന്ന് വൻ കവർച്ച; 35 കിലോ സ്വർണവും വജ്രവും നഷ്ടപ്പെട്ടു