Webdunia - Bharat's app for daily news and videos

Install App

'അവരൊന്നും ഇല്ലെങ്കില്‍ ഈ സൂപ്പര്‍സ്റ്റാര്‍സ് എന്ന് പറയുന്നവരാരും ഇല്ല': ഇഷ്ട നടന്മാരെ കുറിച്ച് വിനായകന്‍

ചില ആളുകള്‍ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കുമെന്നും ചില ആളുകള്‍ അഭിനയിപ്പിച്ച് ചിരിപ്പിച്ചുകളയുമെന്നും വിനായകന്‍ പറയുന്നു

Aparna Shaji
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (10:13 IST)
വ്യത്യസ്തമായ അഭിനയ രീതികള്‍ കൊണ്ടും കഥാപാത്ര തിരഞ്ഞെടുപ്പുകള്‍ കൊണ്ടും എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റുന്ന നടനാണ് വിനായകന്‍. വിനായകന്‍ എന്ന നടന്റെ റേഞ്ച് മുന്‍സിനിമകളില്‍ നാം കണ്ടതാണ്. മമ്മൂട്ടി കമ്പനി ഒരുക്കുന്ന ചിത്രമാണ് വിനായകന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടി-വിനായകന്‍ കോമ്പോ ത്രസിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒക്ടടോബര്‍ നാലിന് അദ്ദേഹത്തിന്റെ പുതിയ സിനിമയായ തെക്ക് വടക്ക് തിയറ്ററുകളില്‍ എത്തുകയാണ്. 
 
ഇപ്പോള്‍ വിനായകന്റെ അഭിമുഖം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ ഔദ്യോഗിക പേജ്. ചിത്രത്തില്‍ മാധവന്‍ എന്ന കഥാപാത്രത്തെക്കുറിച്ചും തനിക്ക് ഇഷ്ടപ്പെട്ട നടമാരെക്കുറിച്ചുമൊക്കെ വിനായകന്‍ പറയുന്നുണ്ട്. തനിക്ക് അഭിനയത്തിന്റെ ഒന്ന് രണ്ട് കാര്യങ്ങള്‍ പറഞ്ഞുതന്നത് തിലകന്‍ സാറും നെടുമുടി ചേട്ടനുമാണെന്ന് വിനായകന്‍ പറയുന്നു. 
 
താനൊരു സിനിമ ചെയ്യുമ്പോള്‍ തിലകന്‍ ചേട്ടന്‍ ഇത്തിരി പ്രായമായിട്ടുണ്ടായിരുന്നുവെന്നും പൊസിഷനില്‍ വന്നിരുന്നാല്‍ തിലകന്‍ ചേട്ടനെ അവിടെ നിന്ന് മാറ്റില്ല, അപ്പോള്‍ താനും കൂടെയിരുന്നുവെന്നും തമിഴ് പടം ക്ഷത്രിയനില്‍ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞിരുന്നുവെന്നും താന്‍ ചോദിച്ചപ്പോള്‍ കുറച്ച് ടെക്‌നിക് തനിക്ക് തിലകന്‍ ചേട്ടന്‍ പറഞ്ഞു തന്നുവെന്നും വിനായകന്‍ പറഞ്ഞു.
 
ചില ആളുകള്‍ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കുമെന്നും ചില ആളുകള്‍ അഭിനയിപ്പിച്ച് ചിരിപ്പിച്ചുകളയുമെന്നും വിനായകന്‍ പറയുന്നു. തിലകന്‍ സാറും ഒടുവില്‍ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കില്‍ ഈ സ്റ്റാര്‍സ് എന്ന് പറയുന്നവരാരും ഇല്ല എന്നതാണ് സത്യമെന്നും വിനായകന്‍ പറയുന്നു.
 
'കോമഡിയേന്‍ എന്ന് വേഡ് തനിക്കിഷ്ടമല്ല. കോമഡിയേന്‍ എന്ന് പറയാതെ ആക്ടേഴ്സ് എന്ന് തന്നെ പറഞ്ഞാല്‍ മതി. ഏറ്റവും ഇഷ്ടപ്പെട്ട ആക്ടേഴ്സ് ആരാണ് എന്ന് അല്ലേ ചോദ്യം, എനിക്ക് മാമുക്കോയ സാറിനെ ഭയങ്കര ഇഷ്ടമാണ്, ശങ്കരാടി സാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, നെടുമുടി വേണു സാര്‍. ഇവരൊന്നും കോമേഡിയന്‍ അല്ലാട്ടോ, കോമേഡിയന്‍ മിമിക്രിക്കാര് എന്നൊന്നും പറയരുത് കേട്ടോ ആക്ടേഴ്സ്, അഭിനയിക്കുന്ന ആള്‍ക്കാര്‍ എന്ന് വേണം പറയാന്‍', വിനായകന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments