Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല, ഈ ജീവിതത്തിനു ദൈവത്തിനു നന്ദി; വൈകാരികമായി വിനീത് ശ്രീനിവാസന്‍

Vineeth Sreenivasan
, ശനി, 29 ജനുവരി 2022 (09:12 IST)
'ഹൃദയം' സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിലാണ് സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍. ഇതിനോടകം തന്നെ സിനിമ 25 കോടി കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ ഹൃദയം കാണാനെത്തിയത് വിനീതിനെ ഏറെ വൈകാരികമാക്കിയിരിക്കുകയാണ്. 
 
പ്രിയദര്‍ശനൊപ്പമുള്ള ചിത്രം വിനീത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. മില്യണ്‍ ഡോളര്‍ ചിത്രമാണ് ഇതെന്ന് വിനീത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഹൃദയം കാണാന്‍ പ്രിയദര്‍ശന്‍ എത്തിയ രാത്രി ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണെന്നും വിനീത് പറഞ്ഞു. ' ഈ ജീവിതത്തിനു ദൈവത്തിന് നന്ദി, ഞാനായിരിക്കുന്ന മനോഹരമായ സിനിമയെന്ന പ്രൊഫഷനും' വിനീത് കുറിച്ചു. 
 
പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി ഹൃദയത്തില്‍ നിര്‍ണായക വേഷം അവതരിപ്പിച്ചിട്ടുണ്ട്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ നായകന്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനീതിനെ ചേര്‍ത്ത് പിടിച്ച് പ്രിയദര്‍ശന്‍, ഈ രാത്രി ഒരിക്കലും മറക്കാന്‍ ആകില്ലെന്ന് താരം