Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തും പറയാനുള്ള ലൈസന്‍സ് അവന്‍ സമ്പാദിച്ചു; ധ്യാന്‍ ശ്രീനിവാസനെ കുറിച്ച് വിനീത്

എന്തും പറയാനുള്ള ലൈസന്‍സ് അവന്‍ സമ്പാദിച്ചു; ധ്യാന്‍ ശ്രീനിവാസനെ കുറിച്ച് വിനീത്
, ചൊവ്വ, 28 ഫെബ്രുവരി 2023 (11:42 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ശ്രീനിവാസന്റേത്. താരത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമാരംഗത്ത് സജീവമാണ്. അനിയന്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങളെ കുറിച്ച് മനസ്സുതുറക്കുകയാണ് വിനീത് ഇപ്പോള്‍. 
 
താന്‍ ധ്യാന്‍ ആയാല്‍ അഭിമുഖങ്ങള്‍ കൊടുക്കാതിരിക്കാന്‍ നോക്കുമെന്ന് വിനീത് പറഞ്ഞു. അഭിമുഖങ്ങളില്‍ എല്ലാം വെട്ടിത്തുറന്ന് പറയുന്നതിലൂടെ എന്തും പറയാനുള്ള ലൈസന്‍സ് ധ്യാന്‍ സമ്പാദിച്ചെന്നും അത് ഭയങ്കര രസമുള്ള കാര്യമാണെന്നും വിനീത് പറയുന്നു. 
 
ഏതോ പടത്തിന്റെ പ്രൊമോഷന് പോയി അവന്‍ ആ പടത്തെ തന്നെ വിമര്‍ശിച്ച് സംസാരിച്ച് കേട്ടു. പക്ഷേ അതൊന്നും വേറാര്‍ക്കും ബുദ്ധിമുട്ടായി തോന്നുന്നുമില്ല. എന്തും പറയാനുള്ള ലൈസന്‍സ് അവന്‍ സമ്പാദിച്ചു - വിനീത് പറഞ്ഞു. 
 
സിനിമകളുടെ കാര്യത്തില്‍ കുറച്ചുകൂടി സെലക്ടീവ് ആകണമെന്ന ഉപദേശമാണ് തനിക്ക് ധ്യാനിന് നല്‍കാനുള്ളതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Saritha and Mukesh: ആദ്യ വിവാഹം 16-ാം വയസ്സില്‍, ആ ബന്ധം തകര്‍ന്ന ശേഷം മുകേഷ് ജീവിതത്തിലേക്ക് കടന്നുവന്നു; നടി സരിതയുടെ ജീവിതത്തില്‍ സംഭവിച്ചത്