Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ പിന്നണി ഗായകനായി 20 വര്‍ഷങ്ങള്‍, വിനീത് ശ്രീനിവാസന്റെ ഗാനങ്ങള്‍, വീഡിയോ

സിനിമ പിന്നണി ഗായകനായി 20 വര്‍ഷങ്ങള്‍, വിനീത് ശ്രീനിവാസന്റെ ഗാനങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ഫെബ്രുവരി 2023 (08:59 IST)
വിനീത് ശ്രീനിവാസന് 2023 ഇത്തിരി സ്‌പെഷ്യല്‍ ആണ്. നടനും സംവിധായകനുമായ താരംസിനിമ പിന്നണി ഗായകനായി 20 വര്‍ഷങ്ങള്‍ പിന്നിടുന്നു.2003-ല്‍ പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ഗാനം.
പിന്നീട് നിരവധി സിനിമകളില്‍ വിനീത് ശ്രീനിവാസന്‍ പാടി. 25ല്‍ സ്വന്തം അച്ഛന്‍ അഭിനയിച്ച ഗാനരംഗത്തിനു വേണ്ടി പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖല്‍ബിലെ (ക്ലാസ്‌മേറ്റ്‌സ്) വിനീതിനെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു.
2008ല്‍ അഭിനയരംഗത്തേക്കും വിനീത് ചുവടുന്നു മാറ്റി. സൈക്കിള്‍ എന്ന ചിത്രത്തില്‍ നായകനായി കൊണ്ടായിരുന്നു തുടക്കം. 2010-ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രവും സംവിധാനം ചെയ്തു.വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിന്‍ മറയത്ത് വന്‍ വിജയമായി മാറി.
 
 
  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവാര്‍ഡ് പോയിട്ട് ഒരാശംസ പോലും പ്രതീക്ഷിച്ചായിരുന്നില്ല';ഒരു താത്വിക അവലോകനം സംവിധായകന്‍ അഖില്‍ മാരാരുടെ കുറിപ്പ്