Nivin Pauly: ഹിറ്റ് കോംബോ വീണ്ടും; നിവിൻ പോളിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു!
നിവിന്റെ കരിയറിൽ വിനീത് ശ്രീനിവാസൻ വഹിച്ച പങ്ക് വളരെ വലുതാണ്.
മലയാളത്തിലെ ഹിറ്റ് സംവിധായകന്‍-നായകന്‍ കൂട്ടുകെട്ടാണ് വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ നിവിനെ സിനിമയിലേക്ക് അവതരിപ്പിച്ചത് വിനീത് ആയിരുന്നു. പിന്നീട് തട്ടത്തിൻ മറയത്ത് അടക്കമുള്ള സിനിമ വിനീത് നിവിന് നൽകി. നിവിന്റെ കരിയറിൽ വിനീത് ശ്രീനിവാസൻ വഹിച്ച പങ്ക് വളരെ വലുതാണ്.
നിവിനും വിനീതും വീണ്ടുമൊരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആ കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്. താനും വിനീതും വീണ്ടും കൈ കോര്‍ക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നിവിന്‍ പോളി. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു നിവിന്‍ പോളി ഇക്കാര്യം പുറത്ത് വിട്ടത്.
'വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ എന്റെ കാമിയോ റോളിനുള്ള പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ വിനീത് എന്നെ വിളിച്ചിരുന്നു. നമ്മള്‍ കുറച്ച് നേരത്തെ ഒരു പടം ചെയ്യേണ്ടതായിരുന്നു. വളരെ വൈകിപ്പോയി, ഒരെണ്ണം ചെയ്യാമെന്ന് പറഞ്ഞു. സെപ്തംബറില്‍ വിനീതിന്റെ സിനിമ ഇറങ്ങിയ ശേഷം ഞാനുമായി ഒരു സിനിമ ഉണ്ടാകും. അതിന്റെ പ്ലാനിങ് നടക്കുന്നുണ്ട്. എന്റര്‍ടെയ്‌നര്‍ സിനിമ ആയിരിക്കും', എന്നാണ് നിവിൻ പറഞ്ഞത്.
ആരാധകര്‍ നിവിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. ചിത്രത്തിലെ നിവിന്റെ അതിഥി വേഷം വലിയ ഹിറ്റായി മാറിയിരുന്നു. അതേസമയം നിവിനെ നായകനാക്കി വിനീത് അവസാനമായി സംവിധാനം ചെയ്ത ചിത്രം ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ്. 2016 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്.