Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ തിരക്കുകള്‍ക്ക് താല്‍ക്കാലിക വിട ! ഇനി കുട്ടി കളിക്കുള്ള സമയം, കുടുംബത്തോടൊപ്പം വിനീത് ശ്രീനിവാസന്‍

Vineeth sreenivasan

കെ ആര്‍ അനൂപ്

, ബുധന്‍, 18 ജനുവരി 2023 (09:10 IST)
മലയാളം സിനിമാലോകത്ത് വിനീത് ശ്രീനിവാസന്‍ സജീവമാണ്. പുതുതായി റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ ഗായകനായും നടനായും താരം ഒരേ സമയം പ്രത്യക്ഷപ്പെടുന്നു. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനായി സന്തോഷത്തിലാണ് വിനീത് ശ്രീനിവാസന്‍. അച്ഛനൊപ്പം ഓരോ കളികളില്‍ ഏര്‍പ്പെട്ടാണ് തങ്ങളുടെ സന്തോഷം മക്കളായ വിഹാനും ഷാനയയും പ്രകടിപ്പിച്ചത്. ഭാര്യ ദിവ്യയും വിനീതിനൊപ്പം എപ്പോഴുമുണ്ട്.
 
 ശ്രീനിവാസന്‍ വിനീത് കൂട്ടുകെട്ടില്‍ ഇനി വരാനിരിക്കുന്ന ചിത്രമാണ് കുറുക്കന്‍. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം എന്ന സിനിമയിലെ അമ്പാടി തുമ്പി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതും വിനീതാണ്.
ബിജുമേനോന്‍ വിനീത് ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തങ്കം. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.
 
അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് ആണ് നടന്റെ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ സിനിമ.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാരാഷ്ട്ര പോലീസ് അന്വേഷിക്കുന്ന മലയാളിയുടെ കേസ് ! വേറിട്ട പ്രകടനത്തിലൂടെ ഞെട്ടിക്കാൻ വിനീതും ബിജു മേനോനും, 'തങ്കം' ജനുവരി 26 ന്