Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

എന്റമ്മോ വേറേ ഉദാഹരണം എന്തിനാണ്.... 73ലും ടോപ്പ് ഓഫ് ദി ഗെയിമിലാണ്,വേറേ എന്തുവേണം, മമ്മൂട്ടിയെ കുറിച്ച് വിനീത് ശ്രീനിവാസന്‍

Vineeth Srinivasan on Mammootty

കെ ആര്‍ അനൂപ്

, ബുധന്‍, 10 ഏപ്രില്‍ 2024 (09:07 IST)
കാലം പലത് കടന്നുപോയി പല തലമുറകള്‍ മാറിവന്നു പക്ഷേ മലയാള സിനിമയില്‍ മാറ്റമില്ലാതെ മമ്മൂട്ടി തുടരുന്നു. സ്വയം തേച്ചു മിനുക്കിയ കഥാപാത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത് തുടരുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍. പ്രായത്തേക്കാള്‍ തന്റെ അഭിനയത്തോടുള്ള അഭിനിവേശമാണ് ചെറുപ്പമെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസന്റെ മകന്‍ വിനീത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെയാണ് മമ്മൂട്ടിയെക്കുറിച്ച് വിനീത് പറഞ്ഞത്. 
 
'കുട്ടികള്‍ പെട്ടെന്ന് വളരുമല്ലോ. നമ്മള്‍ കുട്ടിയായിരുന്ന സമയത്ത് പത്ത് വര്‍ഷം എന്നത് പത്ത് തന്നെയായി ഫീല്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഞാനൊരു അച്ഛനായതിന് ശേഷം കഴിഞ്ഞ എഴു വര്‍ഷം ഒരു റോക്കറ്റ് പോലെയാണ് പോയത്. നമ്മള്‍ കുഞ്ഞായിരുന്ന സമയത്ത് നമുക്ക് ഫീല്‍ ചെയ്തിരുന്ന സമയവും നമ്മള്‍ വലുതാകുമ്പോള്‍ ഫീല്‍ ചെയുന്ന സമയവും തമ്മില്‍ വ്യത്യാസമുണ്ട്.
 
ഇനി അടുത്ത പത്തുവര്‍ഷവും വേഗത്തില്‍ അങ്ങ് തീര്‍ന്നുപോവും. കുറെ സിനിമകള്‍ ചെയ്യുക എന്നതിനേക്കാള്‍ വര്‍ക്കുകള്‍ കുറച്ചിട്ട് എപ്പോഴും ഇവിടെ ഉണ്ടാവുക എന്നതാണ്. ആരോഗ്യമുണ്ടെങ്കില്‍ നമുക്ക് ഏത് കാലത്തും സിനിമ ചെയ്യാം. ആരോഗ്യം ഉണ്ടായാല്‍ മതി. ആരോഗ്യവും ആരോഗ്യമുള്ള മനസുമുണ്ടെങ്കില്‍ നമുക്ക് ഏത് കാലത്തും സിനിമ ചെയ്യാം. ക്ലിന്റി സ്റ്റുഡിനെ കാണുന്നില്ലേ, മാര്‍ട്ടിന്‍ സ്‌കോസസി. അങ്ങനെ ഒരുപാട് ഉദാഹരണങ്ങളുണ്ട് നമുക്ക് മുന്നില്‍. മമ്മൂട്ടി അങ്കിളിനെ കാണുന്നില്ലേ. എന്റമ്മോ വേറേ ഉദാഹരണം എന്തിനാണ്. 73ലും ടോപ്പ് ഓഫ് ദി ഗെയിമിലാണ്. വേറേ എന്തുവേണം.',- വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
 
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
 അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോവിനോ തോമസ് പ്രൊഡ്യൂസര്‍, നായകന്‍ ബേസില്‍, സിനിമ 'മരണമാസ്സ്' ആകുമോ ?