Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്‍പദൂരം ഓടേണ്ടിവന്നു,ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല, ഗാനമേളയ്ക്കിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ത് ? വിനീത് ശ്രീനിവാസന്‍ പറയുന്നു

അല്‍പദൂരം ഓടേണ്ടിവന്നു,ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല, ഗാനമേളയ്ക്കിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ത് ? വിനീത് ശ്രീനിവാസന്‍ പറയുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ഫെബ്രുവരി 2023 (08:53 IST)
ഗാനമേളയ്ക്കിടെ വിനീത് ശ്രീനിവാസന്‍ ഓടി രക്ഷപ്പെട്ടു എന്ന തലക്കട്ടോടെ പ്രചരിച്ച വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍ തന്നെ രംഗത്ത്.വാരനാട് ക്ഷേത്രത്തില്‍ ഗാനമേളക്ക് ശേഷം ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ലെന്നും പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവനെന്നും വിനീത് പറഞ്ഞു.രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരുംമെന്നും അദ്ദേഹം പറയുന്നു.
 
വിനീത് ശ്രീനിവാസന്റെ വാക്കുകളിലേക്ക്
 
വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. 
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്.
രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും! 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal: താടിയെടുക്കാന്‍ മോഹന്‍ലാല്‍; മലൈക്കോട്ടൈ വാലിബനില്‍ രണ്ട് വ്യത്യസ്തമായ ലുക്കില്‍ !