Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിനീത് ശ്രീനിവാസന്‍ ഓടിരക്ഷപ്പെട്ടതല്ല ! നടന്നത് ഇതാണ്, വീഡിയോ

വിനീത് ശ്രീനിവാസന്‍ ഓടിരക്ഷപ്പെട്ടതല്ല ! നടന്നത് ഇതാണ്, വീഡിയോ

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 ഫെബ്രുവരി 2023 (15:17 IST)
ഗാനമേള പരിപാടിക്ക് ശേഷം വിനീത് ശ്രീനിവാസന്‍ ഓടി രക്ഷപ്പെടുന്നു എന്ന തലക്കട്ടോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നിലെ യഥാര്‍ത്ഥ വിവരം പൊതുസമൂഹത്തെ അറിയിക്കുകയാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. ആരാധകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ആവുന്നതിലും കൂടുതലായപ്പോള്‍ വിനീതിന് ഓടി കാറില്‍ കയറേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പ്രോഗ്രാം ഗംഭീരമായിരുന്നു എന്നും സുനിഷ് വീഡിയോ പങ്കുവെച്ചുകൊണ്ട് പറയുന്നു.
 
സുനിഷിന്റെ വാക്കുകളിലേക്ക്
വിനീത് ശ്രീനിവാസന്‍ ഓടി രക്ഷപ്പെട്ടു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം 
 
വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെല്‍ഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകര്‍ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നില്‍ നിന്നും കുറച്ചകലെ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിര്‍ത്തി സെല്‍ഫിയെടുക്കാന്‍ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. 'പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകര്‍ഷണ ഷെയറുകള്‍ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ ജയം രവി, 'സൈറൺ' ഒരുങ്ങുന്നു