Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dabidi Song: പ്രായം ഇത്രെയും ആയില്ലെ, എന്തെല്ലാമാണ് കാണിച്ചുകൂട്ടുന്നത്, ബാലയ്യയുടെ ഡബിഡി ഡബിഡി ഗാനത്തിനെതിരെ രൂക്ഷവിമർശനം

Balakrishna song

അഭിറാം മനോഹർ

, വെള്ളി, 3 ജനുവരി 2025 (19:42 IST)
Balakrishna song
പുതുവര്‍ഷം തുടങ്ങിയതും വിവാദങ്ങള്‍ക്കും ട്രോളുകള്‍ക്കും തുടക്കമിട്ട് തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ. ബാലകൃഷ്ണ നായകനായെത്തി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ഡാകു മഹാരാജ് എന്ന സിനിമയുടെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഈ ഗാനരംഗത്തിലെ നൃത്തരംഗങ്ങളാണ് ബാലയ്യയെ എയറിലാക്കിയിരിക്കുന്നത്.
 
ഡബിഡി ഡബിഡി എന്ന് തുടങ്ങുന്ന ഗാനരംഗത്തെയാണ് സോഷ്യല്‍ മീഡിയ നിര്‍ത്തിപൊരിക്കുന്നത്. ഗാനത്തില്‍ ബാലയ്യയ്‌ക്കൊപ്പം ബോളിവുഡ് താരമായ ഉര്‍വശി റൗട്ടേലയാണുള്ളത്. ഗാനരംഗത്തിലെ ഡാന്‍സ് സ്റ്റെപ്പുകളാണ് വിമര്‍ശനത്തിന് ഇരയായിരിക്കുന്നത്. പാട്ടിന് ഒട്ടും യോജിക്കാത്ത തരത്തിലും അതേസമയം സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുമാണ് ഗാനരംഗത്തിന്റെ കൊറിയോഗ്രഫിയെന്ന് വിമര്‍ശകര്‍ പറയുന്നു. പ്രായം എഴുപതിനടുത്തെത്തിയിട്ടും ഇത്തരം ഗാനരംഗങ്ങളില്‍ അഭിനയിക്കാന്‍ എങ്ങനെ തോന്നുന്നുവെന്നും ആളുകള്‍ ചോദിക്കുന്നു. ശേഖര്‍ മാസ്റ്റര്‍ ആണ് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് തമന്‍ ആണ്. നന്ദമൂരി ബാലകൃഷ്ണയുടെ കരിയറിലെ 109മത് ചിത്രമാണ് ഡാകു മഹാരാജ്. ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി എന്നിവരാണ് സിനിമയിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീരിയഡ് ആക്ഷന്‍ ഡ്രാമയായ സിനിമ സംക്രാന്തി റിലീസായി ജനുവരി 12നാണ് റിലീസ് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ സിനിമ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സ്ടീമിംഗ് ആരംഭിച്ചു