Publish Date: Thu, 23 Nov 2017 (14:39 IST)
Updated Date: Thu, 23 Nov 2017 (14:43 IST)
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയോട് നടൻ ദിലീപിനു കടുത്ത വൈരാഗ്യമുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാക്കുന്ന കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്. ദിലീപ് - മഞ്ജു ബന്ധം തകരാൻ കാരണക്കാരിയായത് ഈ നടിയാണെന്ന ധാരണയായിരുന്നു ദിലീപിനുണ്ടായിരുന്നത്. ഈ പകയാണ് നടിയെ ആക്രമിക്കുന്നതിനായി പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവ് ആക്രമിക്കപ്പെട്ട നടി മഞ്ജു വാരിയർക്കു നൽകിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ദിലീപും കാവ്യയും തമ്മില്‍ നടത്തിയ ഫോൺസംഭാഷണത്തിന്റെ ശബ്ദരേഖയും നടി മഞ്ജു വാരിയർക്കു നൽകിയിരുന്നു. ഇതും പകയ്ക്ക് കാരണമായെന്നാണ് അന്വേഷണസംഘം പറയുന്നത്.
മാത്രനല്ല നടിയുടെ പെരുമാറ്റവും ചില പരാമര്‍ശങ്ങളും അവരോടുള്ള ദിലീപിന്റെ പക വര്‍ദ്ധിപ്പിച്ചുവത്രേ. തുടര്‍ന്നാണ് നടിയെ ആക്രമിക്കാന്‍ 1.5 കോടി രൂപയ്ക്ക് ദിലീപ്, സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത്. ടെമ്പോ ട്രാവലറിലിട്ട് നടിയെ മാനഭംഗപ്പെടുത്താനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാൽ, പിന്നീട് ഈ പദ്ധതി മാറ്റുകയായിരുന്നു.