Webdunia - Bharat's app for daily news and videos

Install App

ബോളിവുഡ് പ്രതിഭകളുടെ ശ്മശാനം, വിജയിക്കുന്നവർ മയക്കുമരുന്നിലേക്ക് തിരിയുന്നു

Webdunia
ഞായര്‍, 21 ഓഗസ്റ്റ് 2022 (17:46 IST)
ബോളിവുഡ് പ്രതിഭകളുടെ ശ്മശാനമാണെന്ന് അഭിപ്രായപ്പെട്ട കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് സംവിധായകൻ ബോളിവുഡിനെതിരെ ആഞ്ഞടിച്ചത്. ചിലരുടെ വിജയം യഥാർത്ഥമല്ലെങ്കിലും അത്തരക്കാർ മയക്കുമരുന്നും മദ്യവും പോലെ ജീവന് ഹാനികരമായ എല്ലാ കാര്യങ്ങളിലും ഏർപ്പെടുന്നുവെന്നും അദ്ദേഹം കുറിച്ചു.
 
നിങ്ങൾ കാണുന്ന ബോളിവുഡ് അല്ല യഥാർഥത്തിൽ ബോളിവുഡ് അതിൻ്റെ ഇരുണ്ട ഇടവഴികളിൽ കാണപ്പെടുന്നു. അതിൻ്റെ അടിഭാഗം വളരെ ഇരുണ്ടതാണ്. ഈ വഴികലിൽ തകർന്നതും ചവിട്ടിയരച്ചതും കുഴിച്ചിട്ടതുമായ സ്വപ്നങ്ങൾ നിങ്ങൾക്ക് കാണാം. ബോളിവുഡ് കഥകളുടെ മ്യൂസിയമാണെങ്കിൽ അത് പ്രതിഭകളുടെ ശ്മശാനം കൂടിയാണ്. ഒരാൾക്ക് ഭക്ഷണമില്ലാതെ ജീവിക്കാൻ കഴിയും എന്നാൽ ആദരവും ആത്മാഭിമാനവും പ്രതീക്ഷയും ഇല്ലാതെ ജീവിക്കുക അസാധ്യമാണ്.
 
യഥാർത്ഥമായതല്ലെങ്കിലും ചില വിജയങ്ങൾ കണ്ടെത്തുന്നവർ മയക്കുമരുന്നും മദ്യവും പോലെ ജീവന് ഹാനികരമായ എല്ലാ കാര്യങ്ങളിലും ഏർപ്പെടുന്നു. ഇപ്പോൾ അവർക്ക് പണം വേണം.അതിനാൽ നേരായ രീതിയിലല്ലാതെ പണം സമ്പാദിക്കാനുള്ള വഴിയിലേക്കെത്തപ്പെടും. ചില വിജയങ്ങൾ ഏറ്റവും അപകടകരമാണ്. വരുമാനവും അധികാരവുമില്ലാതെയാണ് നിങ്ങൾ സിനിമാ വ്യവസായമേഖലയിലുള്ളത്. നിങ്ങളെ ഒരു താരമായി കാണണം, ഒരു താരത്തെപോലെ ആഘോഷിക്കണം. ഒരു താരത്തെപോലെ പ്രചരിപ്പിക്കപ്പെടനം. പക്ഷേ നിങ്ങൾ ഒരു താരമല്ല. സംവിധായകൻ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

അടുത്ത ലേഖനം
Show comments