Publish Date: Wed, 04 May 2022 (16:15 IST)
Updated Date: Wed, 04 May 2022 (17:59 IST)
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്യുസിസി. റിപ്പോർട്ട് പുറത്തുവിടില്ലെന്ന മന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക് ശേഷമാണ് ഡബ്യുസിസി നിലപാട് വ്യക്തമാക്കിയത്. സർക്കാരുമായുള്ള ചർച്ച നിരാശാജനകമാണെന്ന് അവർ പറഞ്ഞു.
ചർച്ചയിൽ ഒരു തീരുമാനം ആയില്ല. വളരെ സമയമെടുത്ത് തയ്യാറാക്കിയ റിപ്പോർട്ടിലെ നിരീക്ഷണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. രഹസ്യാത്മകതനിലനിർത്തി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യു.സി.സി . ആവശ്യപ്പെടുന്നത്.