Publish Date: Wed, 04 May 2022 (15:08 IST)
Updated Date: Wed, 04 May 2022 (15:11 IST)
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവാണ് ജയറാം.ദിവസവും മൂന്ന് മണിക്കൂര്‍ വ്യായാമത്തിനായി അച്ഛന്‍ മാറ്റി വയ്ക്കാറുണ്ടെന്നും ശരിക്കും അത് കാണുമ്പോള്‍ അസൂയ തോന്നാറുണ്ടെന്നും കാളിദാസ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വിജയ് ദേവരകൊണ്ടയും സാമന്തയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് ചിത്രത്തില്‍ ജയറാമും അഭിനയിക്കുന്നുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് ഈയടുത്ത് ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നു.
ജയറാമിന്റെ 'മകള്‍' പ്രദര്‍ശനം തുടരുകയാണ്.