പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍. നടന്‍ ബോക്‌സിംഗ് താരമായിട്ടാണ് അഭിനയിക്കുന്നത്. ഇതിനായുള്ള പരിശീലനം ലാല്‍ നേരത്തെ തുടങ്ങിയിരുന്നു. അണിയറയില്‍ ചിത്രമൊരുങ്ങുന്നു ഉണ്ടെന്ന് സ്ഥിരീകരിച്ച് മോഹന്‍ലാല്‍.
'ഞങ്ങള്‍ ബോക്സിംഗിനെ കുറിച്ച് ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് പ്രിയദര്‍ശന്റെ സിനിമയാണ്. ഞാനും അതിനുള്ള തയ്യാറെടുപ്പിലാണ്.'- മോഹന്‍ലാല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
നിലവില്‍ എലോണ്‍ ചിത്രീകരണ തിരക്കിലാണ് ലാല്‍.