Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂട്ടുകെട്ട് പിരിയാനുള്ള കാരണമെന്ത് ? ഒന്നിച്ചെടുത്ത തീരുമാനമെന്ന് അനൂപ് മേനോന്‍

Anoop Menon jayasurya Anup Menon  jayasurya friendship friendship brake Anoop Menon jayasurya combination movies അനൂപ് മേനോന്‍ ജയസൂര്യ

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (09:08 IST)
ജയസൂര്യ അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ ഒരുകാലത്ത് മലയാളികള്‍ സ്‌നേഹിച്ചിരുന്നു. 2010 ല്‍ പുറത്തിറങ്ങിയ കോക്ടെയില്‍ എന്ന സിനിമയില്‍ തുടങ്ങിയതായിരുന്നു ഈ കൂട്ട്.ജയസൂര്യ ഇല്ലാതെയാണ് ബ്യൂട്ടിഫുള്‍ 2 രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. 2014ല്‍ പുറത്തിറങ്ങിയ ആമയും മുയലും എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ജയസൂര്യയെയും അനൂപ് മേനോനെയും ഒടുവില്‍ ഒന്നിച്ച് കണ്ടത്. അതിനുശേഷം ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഇപ്പോഴിതാ രണ്ടാളും രണ്ടു വഴിക്ക് ആയതിന് പിന്നിലുള്ള കാരണമെന്താണെന്ന് അനൂപ് മേനോന്‍ തന്നെ പറയുകയാണ്.

സംവിധായകന്‍ രഞ്ജിത്താണ് സിനിമയില്‍ അഭിനയിക്കാനായി വരുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ അനൂപ് മേനോനോട് പറഞ്ഞത്. 
 
എന്റെ എഴുത്തില്‍ പിറന്ന സിനിമകളില്‍ മിക്കവാറും ജയസൂര്യ തന്നെയാണ് നായകന്‍. ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ പിരിയുന്നതാണ് നല്ലതെന്ന് തോന്നി. രണ്ടുപേര്‍ക്കും അത് നല്ലതായിരുന്നു. പ്രത്യേകിച്ച് എനിക്ക്. സംവിധായകന്‍ രഞ്ജിത്താണ് നടന്‍ എന്ന നിലയില്‍ ലഭിക്കുന്ന അവസരം കൂടുതല്‍ ഉപയോഗിക്കാന്‍ പറഞ്ഞതെന്ന് അനൂപ് മേനോന്‍ പറഞ്ഞു.
 
തിരക്കഥാകൃത്ത് എന്ന നിലയില്‍ ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളെ തനിക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ എട്ടു കൊല്ലത്തിനിടയില്‍ എട്ടോ പത്തോ സിനിമ ചെയ്യാം, എന്നാല്‍ നടന്‍ എന്ന നിലയില്‍ ഈ കാലയളവില്‍ 100 പടം എങ്കിലും അഭിനയിച്ചു എന്നാണ് അനൂപ് മേനോന്‍ പറയുന്നത്. പിരിയാനുള്ള തീരുമാനം ഒന്നിച്ചെടുത്തതാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
 
ജയന്‍(ജയസൂര്യ) വെള്ളം, ക്യാപ്റ്റന്‍ പോലുള്ള നല്ല സിനിമകളുടെ ഭാഗമായി മറ്റൊരു വശത്ത് ഞാനും പാവാട, വിക്രമാദിത്യന്‍ പോലുള്ള സിനിമകള്‍ ചെയ്തു എന്നാണ് അനൂപ് മേനോന്‍ പറഞ്ഞത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാറിന് ശേഷം മോഹൻലാൽ വീണ്ടും പ്രിയദർശനൊപ്പം, പുതിയ അപ്ഡേറ്റ്