Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നേവരെ നേരിൽ കണ്ടിട്ടില്ല, എന്നിട്ടും സഞ്ജയ് ദത്തിന് 72 കോടിയുടെ സ്വത്ത് എഴുതി വെച്ച് ആരാധിക; ആരാണ് നിഷ പാട്ടീല്‍?

When Sanjay Dutt's dying fan left Rs 72 crore property for him

നിഹാരിക കെ.എസ്

, ചൊവ്വ, 11 ഫെബ്രുവരി 2025 (13:35 IST)
സിനിമാ താരങ്ങളോട് ആരാധന തോന്നുന്നത് സ്വാഭാവികമാണ്. ആരാധന അതിര് കടന്ന് സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തിയവരുമുണ്ട്. ഇവിടെയിതാ ആരാധന മൂത്ത് തന്റെ 72 കോടിയുടെ സ്വത്ത് സഞ്ജയ് ദത്തിന് എഴുതിവെച്ചിരിക്കുകയാണ് നിഷ പാട്ടീല്‍ എന്ന സ്ത്രീ. മുംബൈ സ്വദേശിനിയായ വീട്ടമ്മയാണ് നിഷ പാട്ടീല്‍. 
 
2018ലാണ് തന്റെ മരണശേഷം 72 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ സഞ്ജയ് ദത്തിന്റെ പേരിലേയ്ക്ക് വില്‍പ്പത്രം തയ്യാറാക്കിവെച്ചത്.  തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേയ്ക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നു എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഈ ആരാധിക സഞ്ജയ് ദത്തിനെ നേരിട്ട് കണ്ടിട്ടു പോലുമില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. നിഷയുടെ മരണ ശേഷം പൊലീസാണ് വില്‍പ്പത്രത്തെക്കുറിച്ച് താരത്തെ അറിയിച്ചത്. മാരകമായ രോഗത്തോട് പൊരുതിയാണ് നിഷ ലോകത്തോട് വിടപറഞ്ഞത്.
 
പോലീസിൽ നിന്നും വിവരമറിഞ്ഞ നടൻ ആദ്യം ഞെട്ടി. തന്റെ ആരാധിക ഇത്രയും വലിയ നടപടി സ്വീകരിച്ചിട്ടും സ്വത്തിന് അവകാശ വാദം ഉന്നയിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. 72 കോടിയുടെ സ്വത്ത് അവകാശപ്പെടാന്‍ നടന് ഉദ്ദേശമില്ലെന്നും സ്വത്തുക്കള്‍ നിഷയുടെ കുടുംബത്തിന് തന്നെ തിരികെ നല്‍കാനുള്ള എന്ത് നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. എല്ലാ സംഭവങ്ങളും എന്നെ അസ്വസ്ഥനാക്കിയെന്നും അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വായിലുള്ള പച്ചത്തെറി കേള്‍ക്കും, നല്ല പണി കിട്ടും, വേണ്ടാത്ത പരിപാടിക്ക് പോകണ്ട: ഞരമ്പൻമാരോട് നടി പാര്‍വതി ആര്‍ കൃഷ്ണ