മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ട്, മുൻപും കേട്ടിട്ടുണ്ട്: സുമലത

അഭിറാം മനോഹർ
വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (11:54 IST)
മലയാള സിനിമ മേഖലയില്‍ നിന്ന് നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവമുണ്ടായതായി താന്‍ മുന്‍പും കേട്ടിട്ടുണ്ടെന്നും അത്തരം അനുഭവങ്ങള്‍ പലരും തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും നടിയും മുന്‍ എം പിയുമായ സുമലത. മലയാളമെന്നല്ല ഏത് ഇന്‍ഡസ്ട്രിയിലും രാഷ്ട്രീയത്തിലും പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും സിനിമ മേഖലയില്‍ സ്ത്രീ സുരക്ഷയ്ക്കായി നിയമങ്ങള്‍ നടപ്പിലാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് പോലെ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴില്‍ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുമെന്നും സുമലത പറഞ്ഞു.
 
തുറന്ന് പറയാന്‍ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന സ്ത്രീകള്‍ക്കും അതിന് കാരണമായ ഡബ്യുസിസിക്കും അഭിവാദ്യങ്ങള്‍. ഒരിക്കലും ഈ മേഖലയില്‍ ആരും തുറന്ന് പറയാത്ത രഹസ്യങ്ങളായിരുന്നു ഇതെല്ലാം. ഇതൊരു ചരിത്ര നിമിഷമാണ്. മലയാള സിനിമാ മേഖലയില്‍ മാത്രമല്ല രാജ്യത്തെമ്പാടുമുള്ള സിനിമാ മേഖലയില്‍, സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം അവരുടെ സുരക്ഷ ഉറപ്പാക്കുന്ന ചരിത്രനീക്കമാണിത്. മലയാളത്തില്‍ ഇതിന് മുന്‍പ് കേട്ടിട്ടുള്ള കഥകള്‍ പലതും പേടിപ്പെടുത്തുന്നതാണ്.
 
 മലയാളത്തില്‍ ഞാന്‍ ജോലി ചെയ്ത പല സെറ്റുകളും കുടുംബം പോലെയായിരുന്നു. അതല്ലാത്ത കഥകളും ഞാന്‍ കേട്ടിട്ടുണ്ട്. അവസരങ്ങള്‍ക്ക് സഹകരിക്കണമെന്നും അല്ലെങ്കില്‍ ഉപ്ദ്രവിക്കുമെന്നും ചിലര്‍ പിന്തുടര്‍ന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും സ്വകാര്യമായി എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് അവര്‍ക്കതെല്ലാം തുറന്ന് പറയാന്‍ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണതയായിരുന്നു അന്ന്. പരാതി പറയുന്നവരെ മോശം കണ്ണിലൂടെ കാണുന്ന കാലം മാറുന്നു എന്നതില്‍ സന്തോഷമുണ്ട്. സുമലത പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments