Webdunia - Bharat's app for daily news and videos

Install App

Worst Malayalam Movies in 2024: വന്നതും പോയതും അറിഞ്ഞില്ല; 2024-ലെ ഏറ്റവും മോശം മലയാളം സിനിമകൾ

ഈ സിനിമകൾ തിയേറ്ററിൽ പരാജയപ്പെടാനുണ്ടായ കാരണം?

നിഹാരിക കെ.എസ്
വ്യാഴം, 26 ഡിസം‌ബര്‍ 2024 (11:50 IST)
2024 മലയാള സിനിമയെ സംബന്ധിച്ച് നല്ല കാലമായിരുന്നു. ആദ്യ മാസങ്ങളിൽ തന്നെ ബോക്സ്ഓഫീസിൽ ചലനം സൃഷ്ടിച്ചത് നിരവധി സിനിമകളാണ്. കലാമൂല്യമുള്ള ആട്ടം ആയിരുന്നു ആദ്യം റിലീസ് ആയത്. പിന്നാലെ, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആവേശം എന്നീ സിനിമകളും സാമ്പത്തികമായി വിജയമുണ്ടാക്കി. ഉള്ളൊഴുക്ക്, ഹേർ, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, കിഷ്കിന്ദാ കാണ്ഡം, ആടുജീവിതം, തലവൻ തുടങ്ങി കാമ്പുള്ള സിനിമകളും ഈ വർഷം മലയാളത്തിൽ നിന്നും റിലീസ് ആയി. നിരവധി ചിത്രങ്ങൾക്ക് കേരളത്തിന് പുറത്തും വൻ സ്വീകാര്യത ലഭിച്ചു.  
 
Nadikar
എന്നാൽ, മോശമായ സിനിമകൾ സൃഷ്ടിക്കുന്ന കാര്യത്തിലും 2024 ലെ മലയാള സിനിമ മോശമായിരുന്നില്ല. ബോക്സ് ഓഫീസിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാത്ത നിരവധി സിനിമകൾ മലയാളത്തിൽ ഇക്കൊല്ലവും പിറന്നു. ദുർബലമായ കഥപറച്ചിൽ, പ്രചോദനാത്മകമല്ലാത്ത സംവിധാനം, മോശം പ്രകടനങ്ങൾ എന്നിവ ഒക്കെയാവാം കാരണം. പുത്തൻ ആശയങ്ങളുടെ അഭാവം ആത്യന്തികമായി ഈ സിനിമകൾ വാണിജ്യപരമായി പരാജയപ്പെടാൻ കാരണമായി. സൂപ്പർതാര പരിവേഷം ഉണ്ടായിട്ടും പരാജയപ്പെട്ട ചിത്രങ്ങൾ ഈ ലിസ്റ്റിലുണ്ട്.
 
വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞ സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മാളിക്കോട്ട വാലിബൻ. മോഹൻലാലിന്റേതായി ഈ വർഷം റിലീസ് ആയ ചിത്രങ്ങളിൽ വാലിബന് വമ്പൻ ഹൈപ്പ് ആണ് പാരയായത്. ഹൈപ്പിനൊത്ത് ഉയരാൻ ഈ മോഹൻലാൽ ചിത്രത്തിന് കഴിഞ്ഞില്ല. അസാധ്യ മേക്കിംഗ് ആയിരുന്നു ചിത്രത്തിന്റേത്. എന്നാൽ, ചിത്രം തിയേറ്ററിൽ പരാജയമായിരുന്നു. 
 
Thankamani, Dileep
തിയേറ്ററിൽ പരാജയപ്പെട്ട സിനിമകളിലൊന്നാണ് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത തങ്കമണി. നടൻ ദിലീപാണ് ചിത്രത്തിലെ നായകൻ. തെലുങ്ക് നടി പ്രണിത സുഭാഷും പൂമരം ഫെയിം നീത പിള്ളയുമായിരുന്നു നായികാ വേഷത്തിൽ എത്തിയത്. എൺപതുകളുടെ മധ്യത്തിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ പോലീസ് നരനായാട്ടിൽ ചോരപ്പുഴയൊഴുകിയ ഒരു സംഭവത്തെ കുറിച്ചായിരുന്നു ചിത്രം പറഞ്ഞത്. ദിലീപിന്റെ തിരിച്ചുവരവ് ഇതിലൂടെ ആകുമെന്ന് കരുതിയവർക്ക് തെറ്റി. സിനിമ ബോക്സ്ഓഫീസിൽ ചലനം സൃഷ്ടിച്ചില്ല.
 
Pavi Care Taker - Dileep
ദിലീപിന്റെ തന്നെ പവി കെയർ ടേക്കർ ആണ് ഈ ലിസ്റ്റിൽ അടുത്തത്. വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രം കാലം തെറ്റി ഇറങ്ങിയ സിനിമയാണിതെന്ന് പറയാം. വർഷങ്ങൾക്ക് മുൻപിറങ്ങിയ ദിലീപ് സിനിമകളിലെ സ്ഥിര ഫോമാറ്റിലുള്ള ചളികൾ തന്നെയാണ് ഈ സിനിമയ്ക്ക് വിനയായത്. കാലം മാറിയതറിയാതെയുള്ള കോമഡിയും ഹാസ്യരംഗങ്ങളും അതിനുവേണ്ടി മനഃപൂർവ്വം ഉണ്ടാക്കിയ സീനുകളും സിനിമയിലുടനീളം മുഴച്ചുനിന്നു. 
 
സംവിധായകൻ ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയും ഈ വർഷത്തെ മോശം ചിത്രങ്ങളുടെ ലിസ്റ്റിൽ പെടും. നിവിൻ പോളിയായിരുന്നു നായകൻ. അനശ്വര രാജൻ നായിക. ധ്യാൻ ശ്രീനിവാസൻ സഹനടനായും ഇറങ്ങിയ ചിത്രം കോമഡി ഡ്രാമ ആയിരുന്നു. അധികം ഹൈപ്പ് ഒന്നും ഇല്ലായിരുന്നുവെങ്കിലും, നിവിന്റെ തിരിച്ച് വരവ് എന്നൊക്കെ ആരാധകർ വാഴ്ത്തിയ ഈ ചിത്രത്തെ ആദ്യ വാരം തന്നെ ആരാധകർ കൈവിട്ടിരുന്നു. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നും തന്നെ സിനിമയിൽ ഇല്ലെന്ന വിമർശനവും ഉയർന്നു. 
 
വിനായകൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രേം ശങ്കർ സംവിധാനം ചെയ്ത ഹാസ്യ ചിത്രമാണ് തെക്ക് വടക്ക്. എസ് ഹരീഷിൻ്റെ രാത്രി കാവൽ എന്ന കഥയിൽ നിന്നുമാണ് തിരക്കഥ ഒരുങ്ങിയത്. മാധവനായി ആദ്യ പകുതിയിൽ വിനായകനും ശങ്കുണ്ണിയായി രണ്ടാം പകുതിയിൽ സുരാജ് വെഞ്ഞാറമ്മൂടും സ്വത്തിനും കഥാപാത്രങ്ങളുടെ പൂർണതയ്ക്കും വേണ്ടിയുള്ള അഭിനയ മത്സരമാണ് തെക്ക് വടക്ക്. തിയേറ്റർ വിട്ടിറങ്ങുമ്പോൾ ഒരു എന്റർടെയ്‌നർ കണ്ടുവെന്ന സംതൃപ്തിയിൽ കുടുംബ പ്രേക്ഷകർക്ക് രസകരമായി കണ്ടിരിക്കാനാവുന്ന ഈ ചിത്രം പക്ഷെ തിയേറ്ററിൽ വിജയം കണ്ടില്ല.
 
ജയ് കെ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും സൂരജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രമായ Grrr, ടോവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ ഒരുക്കിയ നടികർ എല്ലാം ഈ ലിസ്റ്റിൽ പെടും. തിയേറ്ററിൽ ചലനം സൃഷ്ടിക്കാൻ ഈ സിനിമകൾക്ക് കഴിഞ്ഞില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശ്ശൂരില്‍ വീട് കയറി ആക്രമണം; രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ചു

തൃശൂരില്‍ വീട് കയറി ആക്രമണം: രണ്ട് യുവാക്കള്‍ കുത്തേറ്റു മരിച്ചു

MT Vasudevan Nair: സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ത്ത എഴുത്തുകാരന്‍; മിതഭാഷിണി ആയിരിക്കുമ്പോഴും ഉറച്ച വിമര്‍ശനങ്ങള്‍

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

അടുത്ത ലേഖനം
Show comments