Webdunia - Bharat's app for daily news and videos

Install App

സംഭവബഹുലമായ തിരക്കഥ, സ്വപ്നം കണ്ട സിനിമ! രണ്ടാമൂഴം നടക്കാതെ പോയതിൽ എം.ടിക്ക് വിഷമം ഉണ്ടായിരുന്നു

രണ്ടാമൂഴം നടക്കാതെ പോയതിൽ എം.ടിക്ക് വിഷമം ഉണ്ടായിരുന്നു!

നിഹാരിക കെ.എസ്
വ്യാഴം, 26 ഡിസം‌ബര്‍ 2024 (10:55 IST)
എംടി വാസുദേവൻ നായരുടെ പല കഥകളും സിനിമയായിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകൾക്കും കഥാപാത്രങ്ങൾക്കും ജീവനുണ്ടായിരുന്നു. അവ ആണ്ടുകൾക്കിപ്പുറവും മലയാളി മനസ്സിൽ തലയെടുപ്പോടെ ജീവിക്കുന്നു. രണ്ടാമൂഴം സിനിമയാക്കാൻ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. എം.ടിയുടെ സ്വപ്നമായിരുന്നു രണ്ടാമൂഴം. ആ സ്വപ്‌നം സഫലമാവും മുൻപെ അദ്ദേഹം വിടവാങ്ങി. മലയാളം ഏറെ ആകാംഷയോടെയും സന്തോഷത്തോടെയുമായിരുന്നു രണ്ടാമൂഴം സിനിമയാകുന്നുവെന്ന വാർത്ത സ്വീകരിച്ചത്.
 
എന്നാൽ, രണ്ടാമൂഴത്തിന്റെ തിരക്കഥ വിഎ ശ്രീകുമാറിന് കൈമാറിയിരുന്നുവെങ്കിലും ആ തീരുമാനം പിന്നീട് അദ്ദേഹം മാറ്റുകയായിരുന്നു. തിരക്കഥ തിരികെ വാങ്ങുകയായിരുന്നു. ഏതെങ്കിലും മികച്ച സംവിധായകന് ആ ചിത്രം ഒരുക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ശ്രീകുമാർ പറയുന്നു. എംടിയെ അനുസ്മരിച്ചെഴുതിയ കുറിപ്പിലായിരുന്നു ഇതേക്കുറിച്ച് പരാമർശിച്ചത്.
 
ശ്രീകുമാർ മേനോന്റെ ഫേസ്‌ബുക്ക് കുറിപ്പ്;
 
ഒരു ഊഴം കൂടി തരുമോ. അങ്ങയുമായി കഥ പറഞ്ഞിരിക്കുവാൻ. അങ്ങ് ഇരിക്കുന്ന ചാരുകസേരയുടെ താഴെ ഇരുന്ന് രണ്ടാമൂഴത്തിന്റെ തിരക്കഥ തൃശൂരിലും മൂംബൈയിലും കോഴിക്കോടും വെച്ചും വായിച്ചു കേട്ട നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണ്. എന്റെ അച്ഛൻ വിക്ടോറിയ കോളേജിൽ അങ്ങയോടൊപ്പം പഠിച്ചിരുന്നു. അച്ഛനാണ് “വളർത്തു മൃഗങ്ങൾ” എന്ന അങ്ങയുടെ ഖ്യാതി നേടിയ ആദ്യകാല രചനയ്ക്ക് പ്രചോദനമായത് എന്ന് അങ്ങു പറഞ്ഞിട്ടുണ്ട്. 
 
എന്റെ ഒരു അമ്മാവൻ അന്ന് ജെമിനി സർക്കസിന്റെ മാനേജരായിരുന്നു. അച്ഛനും അങ്ങയുമെന്നിച്ച് സർക്കസ് കാണാൻ പോവുകയും ആ ജീവിതം നേരിൽ കാണുകയും ചെയ്തതെല്ലാം. സർക്കസ് വൈകുന്നേരമാണല്ലോ. അതിനു മുൻപ് അച്ഛൻ പെർമിഷൻ വാങ്ങി അകത്തു കയറി രണ്ടു മൂന്നു പകലുകൾ സർക്കസ് കൂടാരത്തിൽ മൃഗങ്ങളോടും കലാകാരരോടും സംവദിച്ചതിന്റെയും ഫലമായി അങ്ങ് എഴുതിയതാണ് വളർത്തു മൃഗങ്ങളെന്ന് അങ്ങ് സൂചിപ്പിച്ചത് ആദരവോടെ കേട്ടിരുന്നിട്ടുണ്ട്.
 
രണ്ടാമൂഴം നടക്കാതെ പോയതിൽ അങ്ങയ്ക്കുണ്ടായ വ്യക്തിപരമായ വിഷമം പങ്കുവെച്ചതും ഒരിക്കലും മറക്കില്ല. അങ്ങയ്ക്കുള്ള സ്മരണാഞ്ജലിക്കായി ഒരു മികച്ച സംവിധായകന് രണ്ടാമൂഴം ആവിഷ്ക്കരിക്കാൻ കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു. രണ്ടു കയ്യും എന്റെ ശിരസിൽ വെച്ച് ആശ്ലേഷിച്ചതും നന്നായി വരുമെന്ന് അനുഗ്രഹിച്ചതും പ്രാർത്ഥനയായി മനസിലുണ്ട്. അതാണ് ജീവിതത്തിലെ വലിയ അനുഗ്രഹമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കരുത്തിന് അങ്ങു നൽകിയ ഈ ശക്തി കൂടിയുണ്ട്. വിട, ഏറ്റവും ബഹുമാന്യനായ എന്റെ എഴുത്തുകാരാ... 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശ്ശൂരില്‍ വീട് കയറി ആക്രമണം; രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ചു

തൃശൂരില്‍ വീട് കയറി ആക്രമണം: രണ്ട് യുവാക്കള്‍ കുത്തേറ്റു മരിച്ചു

MT Vasudevan Nair: സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ത്ത എഴുത്തുകാരന്‍; മിതഭാഷിണി ആയിരിക്കുമ്പോഴും ഉറച്ച വിമര്‍ശനങ്ങള്‍

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

അടുത്ത ലേഖനം
Show comments