Webdunia - Bharat's app for daily news and videos

Install App

കെ.ജി.എഫ് താരം യാഷും ഗീതു മോഹന്‍ദാസും ഒന്നിക്കുന്ന ചിത്രം; 'ടോക്‌സിക്' ഷൂട്ടിങ് ആരംഭിച്ചു

പ്രധാനമായും കന്നഡ ഭാഷയിലാണ് ചിത്രം ഒരുക്കുന്നത്

രേണുക വേണു
വ്യാഴം, 8 ഓഗസ്റ്റ് 2024 (13:21 IST)
കെ.ജി.എഫ് താരം യാഷും ഗീതു മോഹന്‍ദാസും ഒന്നിക്കുന്ന 'ടോക്‌സിക്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ബെംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍. പൂജ ചടങ്ങില്‍ യാഷ് പങ്കെടുത്തു. 2023 ഡിസംബറിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. 'ടോക്‌സിക് - എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്‌സ്' എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിനു നല്‍കുന്ന വിശേഷണം. 
 
പ്രധാനമായും കന്നഡ ഭാഷയിലാണ് ചിത്രം ഒരുക്കുന്നത്. കെ.വി.എന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. 2025 ല്‍ ചിത്രം തിയറ്ററുകളിലെത്തും. 
 
ചിത്രീകരണത്തിനു മുന്നോടിയായി നിര്‍മാതാവ് വെങ്കട്ട് കെ. നാരായണയ്ക്കും അവരുടെ കുടുംബത്തിനുമൊപ്പം യാഷ് കര്‍ണാടകയിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഗീതുവിന്റെ ജീവിതപങ്കാളിയും സംവിധായകനുമായ രാജീവ് രവിയാണ് ടോക്‌സിക്കിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. ഒരു ഗ്യാങ്‌സ്റ്റര്‍ ഡ്രാമയായിരിക്കും ചിത്രമെന്നാണ് വിവരം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

അടുത്ത ലേഖനം
Show comments