Webdunia - Bharat's app for daily news and videos

Install App

അച്ഛനുള്ള മറുപടിയോ? യുവാൻ ശങ്കർ രാജയുടെ പോസ്റ്റ് ചർച്ചയാക്കി ആരാധകർ

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2022 (20:21 IST)
സംഗീതം പകർന്ന ഗാനങ്ങളിലൂടെ ശ്രദ്ധേയരായവരാണ് തമിഴിലെ ഇതിഹാസ സംഗീതജ്ഞനായ ഇളയ രാജയും അദ്ദേഹത്തിന്റെ മകനായ യുവാൻ ശങ്കർ രാജയും. സംഗീതത്തിന് പുറമെ സാമൂഹിക വിഷയങ്ങളിലും തന്റെ അഭിപ്രായം പങ്കുവെയ്‌ക്കാറുള്ള യുവാൻ ശങ്കർ രാജ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്‌ത ചിത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
 
കറുത്ത ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍ എന്നാണ് യുവന്‍റെ കുറിപ്പ്. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെയുള്ള പരോക്ഷ വിമര്‍ശനമാണെന്നും അതല്ല അച്ഛനായ ഇളയരാജ നടത്തിയ പരാമർശങ്ങളോടുള്ള വിമർശനമാണെന്നും സോഷ്യൽ മീഡിയ പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by U1 (@itsyuvan)

നരേന്ദ്ര മോദിയെയും ബി ആര്‍ അംബേദ്കറെയും താരതമ്യപ്പെടുത്തിക്കൊണ്ട് ഒരു പുസ്‍തകത്തിന് ഇളയരാജ എഴുതിയ ആമുഖക്കുറിപ്പിനുള്ള പരോക്ഷ വിമര്‍ശനമാണ് യുവാന്റെ പോസ്റ്റെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
 
അതേസമയം ഗാനങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ അനുയോജ്യമായ ഭാഷ ഹിന്ദിയാണെന്ന് ഇളയരാജ അഭിപ്രായപ്പെട്ട ഒരു പഴയ അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. കൂടുതൽ വൈവിധ്യവും സൗന്ദര്യബോധവുമുള്ള ഭാഷ ഹിന്ദി ആണെന്നാണ് ആ അഭിമുഖത്തിലാണ് അദ്ദേഹം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നു; ഇരയാകുന്നത് ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവര്‍

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം: എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments