Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വല്ലാത്തൊരു ആത്മബന്ധമുണ്ട്'; ദിലീപിന്റെ മകള്‍ മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത പ്രമോദ്

Namitha Pramod talks about her friendship with Dileep's daughter Meenakshi

കെ ആര്‍ അനൂപ്

, ചൊവ്വ, 18 മെയ് 2021 (10:00 IST)
മീനാക്ഷിയും നമിത പ്രമോദും ഉറ്റ സുഹൃത്തുക്കളാണ്. ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ കണ്ടിട്ടുള്ളതുമാണ്. ഒരുമിച്ച് ചെറിയ യാത്രകള്‍ ചെയ്യുവാനും ഇരുവരും സമയം കണ്ടെത്തിയിരുന്നു. ഈയടുത്ത് ആയിരുന്നു മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. തന്റെ പ്രിയ കൂട്ടുകാരിയെ ഇന്‍സ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നമിതയും എത്തിയിരുന്നു. മീനാക്ഷിമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറയുകയാണ് നമിത പ്രമോദ്. 
 
മിക്കവാറും കാണുന്നവരാണ് ഞങ്ങള്‍. സ്ഥിരം വിളിക്കാറുണ്ട്. ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധം ഉണ്ടെന്നും നമിത ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
ദിലീപിന്റെ മകള്‍ മീനാക്ഷി മാത്രമല്ല നാദിര്‍ഷയുടെ മകള്‍ ആയിഷയും നമിതയുടെ നല്ല സുഹൃത്താണ്. ആയിഷയുടെ വിവാഹത്തിന് ഇരുവരും പങ്കെടുത്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനി ചിത്രം സംവിധാനം ചെയ്യാന്‍ അല്‍ഫോന്‍സ് പുത്രന്‍ ?