Publish Date: Tue, 18 May 2021 (08:58 IST)
Updated Date: Tue, 18 May 2021 (09:02 IST)
കാത്തിരിപ്പിന് വിരാമം. ഒടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' പ്രേക്ഷകരിലേക്ക്. ഒ.ടി.ടി റിലീസ് ആണെന്ന് പറയപ്പെടുന്നു. ആമസോണ്‍ പ്രൈമിലൂടെ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം. ജൂണില്‍ ചുരുളി റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചലച്ചിത്രമേളകളിലും മറ്റും പ്രദര്‍ശിപ്പിച്ച ചുരുളിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ഗീതിക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 19 ദിവസങ്ങള്‍ കൊണ്ട് ഒരു കാട്ടിനുള്ളിലാണ് സിനിമ ചിത്രീകരിച്ചത്. സിനിമയുടെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ് ഹരീഷിന്റെതാണ് തിരക്കഥ.ചെമ്പോസ്‌കിയും ഒപസ് പെന്റായുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.