Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയറ്ററുകളിലേക്ക്, റിലീസിനൊരുങ്ങി ലാല്‍ജോസിന്റെ 'മ്യാവൂ'

Soubin Shahir Laljose Movie Mamta Mohandas Myavoo first look poster

കെ ആര്‍ അനൂപ്

, ചൊവ്വ, 16 നവം‌ബര്‍ 2021 (17:08 IST)
ലാല്‍ജോസ് ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന സിനിമാപ്രേമികള്‍ക്ക് പുതിയൊരു അനുഭവമാകും 'മ്യാവൂ'. സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് മ്യാവൂ സെന്‍സര്‍ ചെയ്തത്. വൈകാതെ തന്നെ റിലീസ് പ്രഖ്യാപിക്കുമെന്നും തീയറ്ററില്‍ തന്നെ സിനിമ എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ ശേഷം തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറവും ലാല്‍ജോസും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. ചിത്രത്തില്‍ ഒരു പൂച്ചയും പ്രധാനവേഷത്തിലെത്തുന്നു.സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും സിനിമയിലുണ്ട്.ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
 
അജ്മല്‍ ബാബു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം ഒരുക്കുന്നു.തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല ചിത്രം നിര്‍മ്മിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോണിലൂടെ സംസാരിച്ച് പ്രണയം പൂവിട്ടു; അയല്‍ക്കാരായി താമസിക്കുമ്പോഴും തങ്ങളുടെ മക്കള്‍ പ്രണയത്തിലാണെന്ന് ഇരുവരുടെയും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു, ജയസൂര്യ സരിതയെ ജീവിതസഖിയാക്കിയത് ഇങ്ങനെ