Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബാധിച്ചത് 400 പേർക്ക്, 158 കേസുകൾ രണ്ടാഴ്‌ചക്കുള്ളിൽ

ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബാധിച്ചത് 400 പേർക്ക്, 158 കേസുകൾ രണ്ടാഴ്‌ചക്കുള്ളിൽ
, വ്യാഴം, 18 മാര്‍ച്ച് 2021 (15:39 IST)
ഇന്ത്യയിൽ 400 പേർക്ക് കൊവിഡിന്റെ യുകെ,സൗത്ത് ആഫ്രിക്ക,ബ്രസീല്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതിൽ 158 കേസുകൾ കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിലാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മാർച്ച് വരെ ഇത്തരത്തിലുള്ള 242 കേസുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്.
 
ഉയർന്ന വ്യാപനസാധ്യതയുള്ളതാണ് പുതിയ കൊവിഡ് വകഭേദങ്ങളാണെന്നാണ് നിഗമനം. ജനിതക മാറ്റം സംഭവിച്ച ഈ വൈറസുകള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചവരെ വീണ്ടും  പിടി കൂടാനുള്ള സാധ്യതയുണ്ടെന്ന്  ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയില്‍ പറഞ്ഞു.
 
കഴിഞ്ഞ രണ്ടാഴ്‌ചയായി രാജ്യത്തെ കൊവിഡ് കേസുകളിൽ 43 ശതമാനത്തിന്റെ വർധനയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇത് രണ്ടാം വ്യാപന  തരങ്കത്തിന്റെ ലക്ഷണമാണെന്ന് ആരോഗ്യ മന്ത്രാലയം സൂചന നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കണം