Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്ക് കൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്ക് കൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ശ്രീനു എസ്

, വ്യാഴം, 18 മാര്‍ച്ച് 2021 (12:40 IST)
പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനുമുള്ള നിരക്ക് കൂട്ടാനൊരുങ്ങി കേന്ദ്രഗതാഗത മന്ത്രാലയം. 15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള വാഹനങ്ങള്‍ പുതുക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാനാണ് തീരുമാനം. 2021 ഒക്ടോബര്‍ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരാനാണ് സാധ്യത. 
 
പുതിയ നിരക്ക് പ്രകാരം 15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 5000 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയും നല്‍കേണ്ടി വരും. ട്രക്ക്, ബസ് മുതലായവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനും രജിസ്ട്രേഷന്‍ പുതുക്കുന്നതിനും നിലവില്‍ നല്‍കുന്നതിന്റെ 21 ഇരട്ടിയോളം തുകയും നല്‍കേണ്ടി വരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒഡീഷയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാത്തതിനു പിഴ