Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: തമിഴ്‌നാട്ടില്‍ സ്ഥിതി ഗുരുതരം, വെള്ളിയാഴ്‌ച മാത്രം 77 കേസുകള്‍

കൊവിഡ് 19: തമിഴ്‌നാട്ടില്‍ സ്ഥിതി ഗുരുതരം, വെള്ളിയാഴ്‌ച മാത്രം 77 കേസുകള്‍

ജോര്‍ജി സാം

ചെന്നൈ , വെള്ളി, 10 ഏപ്രില്‍ 2020 (23:14 IST)
രാജ്യത്ത് കൊവിഡ് 19 വ്യാപനത്തിന്‍റെ കാര്യത്തില്‍ മുന്നിലുള്ള തമിഴ്‌നാട് ആശാവഹമായ ഒരു സൂചനയും കാണിക്കുന്നില്ല. വെള്ളിയാഴ്‌ച മാത്രം 77 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ റിപ്പോര്‍ട്ട് ചെയ്‌ത പൊസിറ്റീവ് കേസുകളുടെ എണ്ണം 911 ആയി.
 
ആരംഭ സമയത്ത് വളരെ സാവധാനമായിരുന്നു കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം തമിഴ്‌നാട്ടില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നത്. ആ സമയത്ത് കേരളത്തേക്കാള്‍ ഇക്കാര്യത്തില്‍ വളരെ പിന്നിലായിരുന്നു തമിഴ്‌നാട്. എന്നാല്‍ പിന്നീട് വളരെ വേഗത്തില്‍ പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ചുവന്നു. മിക്ക ദിവസവും അമ്പതിന് മുകളില്‍ ആളുകള്‍ പോസിറ്റീവായി മാറുന്നു എന്നതാണ് ആശങ്ക ഉയര്‍ത്തുന്ന കാര്യം.
 
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 911 കേസുകളില്‍ 833 പേരും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുമായി ബന്ധം പുലര്‍ത്തിയവരോ ആണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാരാഷ്‌ട്രയുടെ രക്ഷയ്‌ക്ക് സച്ചിന്‍; ഒരു മാസത്തേക്ക് 5000 പേര്‍ക്ക് ഭക്‍ഷ്യധാന്യങ്ങള്‍