ഏപ്രിൽ ഒന്നിനു മുംബൈയെ ഭീതിയിലാഴ്ത്തി ധാരവിയിൽ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. ആദ്യ മരണം സംഭവിച്ചതിനു പിന്നാലെ പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതീക്ഷിച്ചതിനേക്കാളും അപ്പുറമാണ് കൊറോണ പടര്‍ന്നു പിടിക്കുന്നത്. ഇതിനോടകം രാജ്യത്ത് 5000 ത്തിലധികം ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിലെ അവസ്ഥ ദയനീയമാണ്. ലക്ഷക്കണക്കിനു ആളുകളാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. ചെറിയ മുറികളിൽ പോലും പത്തിലധികം ആളുകൾ തിങ്ങിനിറഞ്ഞ് കഴിയുന്നു. ഓരോവീടുകളും അടുത്തടുത്ത്.
രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് നിർദേശിക്കുന്നത് സാമൂഹിക അകലം പാലിക്കുക എന്ന മാർഗമാണ്. എന്നാൽ, ഇത് എങ്ങനെ പാലിക്കണമെന്ന് അറിയാതെ അങ്കലാപ്പിലാണ് ഇവിടുത്തെ ജനങ്ങൾ. പൊതുശുചിമുറി കുറഞ്ഞത് നൂറോളം ആളുകളാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍. കഴിയാവുന്ന നടപടിക്രമങ്ങളെല്ലാം സർക്കാർ സ്വീകരിക്കുന്നുണ്ട്.
ധാരാവിയില്‍ ഇനിയും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മുംബൈ കൈവിട്ടു പോകുമെന്നതില്‍ സംശയമില്ല. ഇനിയുള്ള നാള്‍ ധാരാവിക്കും ഇന്ത്യക്കും നിർണായകമാണ്.