Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ പുല്ലാണ് ! ഇറ്റലിയില്‍ 101 വയസുകാരന് അസുഖം ഭേദമായി !

കൊറോണ പുല്ലാണ് ! ഇറ്റലിയില്‍ 101 വയസുകാരന് അസുഖം ഭേദമായി !

സുബിന്‍ ജോഷി

റോം , വെള്ളി, 27 മാര്‍ച്ച് 2020 (20:20 IST)
കൊറോണ വൈറസ് അഞ്ചുലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ലോകമെങ്ങുനിന്നുമായി 24,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. അവിടെയാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
 
ഈ സാഹചര്യത്തിനിടയിലും ഇറ്റലിയിലെ റിമിനിയിൽ 101 വയസ്സുള്ള ഒരാള്‍ കൊറോണ വൈറസിന്‍റെ പിടിയില്‍ നിന്ന് കരകയറി. ഇദ്ദേഹത്തെ മിസ്റ്റർ പി എന്ന പേരോടെയാണ് ഇറ്റലി പരിചയപ്പെടുത്തുന്നത്. ആശുപത്രിയില്‍ നിന്ന് അസുഖം ഭേദമായി ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
 
റിമിനി വൈസ് മേയർ ഗ്ലോറിയ ലിസി മിസ്റ്റര്‍ പിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1919ലാണ് പി ജനിച്ചത്. കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 100 വർഷത്തിൽ കൂടുതൽ പ്രായമുള്ള ഒരാള്‍ കൊവിഡിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഗ്ലോറിയ ലിസി പറഞ്ഞു.
 
“ദുഃഖകരമായ കഥകളാണ് ഓരോ ദിവസവും നമ്മള്‍ കാണുന്നത്. പ്രായമായവരെ കൂടുതലായി ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന കൊറോണ വൈറസിനെ കുറിച്ച് എപ്പോഴും കേള്‍ക്കുന്നു. പക്ഷേ അദ്ദേഹം അതിജീവിച്ചു, പി രക്ഷപ്പെട്ടു” - ലിസി കൂട്ടിച്ചേർത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറുപയറിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?