Publish Date: Mon, 20 Jul 2020 (18:08 IST)
Updated Date: Mon, 20 Jul 2020 (18:09 IST)
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം അറിവായിട്ടില്ല.
തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗികളെ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 182 പേര്‍ക്കാണ് ഇന്ന് കൊവിഡ് ബാധ ഉണ്ടായിരിക്കുന്നത്. ഇതില്‍ 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോഴിക്കോട് 92, കൊല്ലം 79, എറണാകുളം 72, ആലപ്പുഴ 53, മലപ്പുറം 50, പാലക്കാട് 49, കണ്ണൂര്‍ 48, കോട്ടയം 46, തൃശ്ശൂര്‍ 42, കാസര്‍കോട് 28, വയനാട് 26, ഇടുക്കി 24, പത്തനംതിട്ട 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.