Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 40 പേര്‍ക്ക് കോവിഡ്

സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 40 പേര്‍ക്ക് കോവിഡ്

എ കെ ജെ അയ്യര്‍

, ബുധന്‍, 7 ജൂലൈ 2021 (15:38 IST)
ചെങ്ങമനാട്: ചെങ്ങമനാട് പഞ്ചായത്തിലാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 40 ഓളം പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ ഒരു കുടുംബത്തിലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും അടക്കമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
 
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചു നടത്തിയ സംസ്‌കാര ചടങ്ങില്‍ ആളുകള്‍ കൂടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടുടമയുടെ പേരില്‍ ചെങ്ങമനാട് പോലീസ് കേസെടുത്തു.
 
വീട്ടിലെ അര്‍ബുദ ബാധയുണ്ടായിരുന്ന വയോധികനു കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് നെഗറ്റീവ് ആയി വീട്ടിലേക്ക് തിരിച്ചെത്തി. ഈ സമയത് ഒപ്പമുള്ള മകന് കോവിഡ്  സ്ഥിരീകരിച്ചു. ഇതിനിടെ വയോധികന്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്‌കാര ചടങ്ങിന് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കണമെന്നും ആളുകളെ കൂട്ടരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
 
എന്നാല്‍ ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തു. തുടര്‍ന്ന് നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴക്കാലത്തെ മുടി കൊഴിച്ചില്‍: ഇനി വ്യാകുലത വേണ്ട