Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ്: സംസ്ഥാനത്തെ ആകെ മരണം 1457 ആയി

കോവിഡ്: സംസ്ഥാനത്തെ ആകെ മരണം 1457 ആയി

എ കെ ജെ അയ്യര്‍

, ശനി, 31 ഒക്‌ടോബര്‍ 2020 (10:23 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 മൂലമുള്ള മരണ സംഖ്യ ആയി ഉയര്‍ന്നു.  ദിവസേനയുള്ള മരണ സംഖ്യ ഉയര്‍ന്നു വരുന്നത് ആശങ്കയ്ക്ക് ഇട നല്‍കിയിരിക്കുകയാണ്.
 
കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തര്‍ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂര്‍ സ്വദേശി ശ്രീനാഥ് (28), കൊല്ലം മുണ്ടക്കല്‍ സ്വദേശി സനാതനന്‍ (82), പുനലൂര്‍ സ്വദേശി ഹംസകുട്ടി (81), പത്തനംതിട്ട താഴം സ്വദേശി ബിജു കെ. നായര്‍ (45), കോട്ടയം അരുവിത്തുറ സ്വദേശി പരീത് റാവുത്തര്‍ (77), ആലപ്പുഴ വലിയമാരം സ്വദേശി ഗോപാലകൃഷ്ണന്‍ (65 മരിച്ചവരും ഈ പട്ടികയില്‍ പെടുന്നു.
 
ഇതിനൊപ്പം എറണാകുളം മട്ടാഞ്ചേരി സ്വദേശി പി.കെ. അലി (65), കുമാരപുരം സ്വദേശിനി ബേബി വര്‍ഗീസ് (57), തൃശൂര്‍ തമ്പാന്‍കടവ് സ്വദേശി പ്രഭാകരന്‍ (63), ഇരിങ്ങാലക്കുട സ്വദേശിനി ഉമാദേവി (57), ചെന്നൈപാറ സ്വദേശി ദേവസി (76), മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശിനി പാത്തുമ്മ (65), മാമ്പാട് സ്വദേശിനി അയിഷ (84), കുഴിമണ്ണ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (43), കോഴിക്കോട് മടവൂര്‍ സ്വദേശിനി മാളു (65), പേരാമ്പ്ര സ്വദേശി കുഞ്ഞിക്കണ്ണന്‍ (65), കൊയിലാണ്ടി സ്വദേശിനി രാധ (78), ചാക്യം സ്വദേശി അബ്ദു റഹ്മാന്‍ (78), പെരുവയല്‍ സ്വദേശിനി ബാലാമണി (59), വയനാട് പടിഞ്ഞാറേത്തറ സ്വദേശിനി ഫൗസിയ (29), കണ്ണൂര്‍ കൊട്ടിള സ്വദേശിനി ഖദീജ (70), കോട്ടയം എരുമേലി സ്വദേശിനി സരസമ്മ (72) എന്നിവരാണ് മരണമടഞ്ഞത്. ആകെ മരണം 1457 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 64ആരോഗ്യപ്രവര്‍ത്തകര്‍ക്ക്