കേരളത്തില്‍ ഇനിയും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളത് 46 ശതമാനം പേരാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ യുറോപ്പിലേതുപോലെ കേരളത്തിലും കൊവിഡ് പടരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ റഷ്യ, ജര്‍മനി, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് പടരുന്നത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	സംസ്ഥാനത്ത് ഇനിയും ആദ്യഡോസ് എടുക്കാന്‍ 12 ലക്ഷത്തോളം പേര്‍ ഉണ്ട്. വാക്‌സിനെടുക്കുന്ന കാര്യത്തില്‍ വളരെ മെല്ലെപ്പോക്കാണ് നടക്കുന്നത്. മതപരമായ കാര്യങ്ങള്‍ വരെ ഇതിന് കാരണമായി പറയുന്നു. യുറോപ്പില്‍ വാക്‌സിന്‍ എടുക്കാത്തവരിലാണ് കൊവിഡ് ഗുരുതരമാകുന്നത്.