സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്നു, 608 പുതിയ രോഗികള്‍; സമ്പര്‍ക്കം 396

ജോര്‍ജി സാം
ചൊവ്വ, 14 ജൂലൈ 2020 (18:21 IST)
സംസ്ഥാനത്ത് കൊവിഡ് 19 പടര്‍ന്നുപിടിക്കുന്നു. ചൊവ്വാഴ്‌ച 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 396 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
 
ചൊവ്വാഴ്‌ച സംസ്ഥാനത്ത് ഒരു കൊവിഡ് രോഗി മരിക്കുകയും ചെയ്‌തു. ആലപ്പുഴ സ്വദേശിയായ 47കാരനാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏറ്റവും കൂടുതല്‍ പേര്‍ പോസിറ്റീവായ ആലപ്പുഴ ജില്ലയില്‍ ഇന്ന് 34 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 
 
കാസര്‍കോട് 44, വയനാട് 12, കണ്ണൂര്‍ 12, കോഴിക്കോട് 58, മലപ്പുറം 58, പാലക്കാട് 26, തൃശൂര്‍ 42, എറണാകുളം 70, കോട്ടയം 25, പത്തനംതിട്ട 3, കൊല്ലം 23 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
 
ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 68 പേര്‍ എത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

പഴങ്ങളും പച്ചക്കറികളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം; കാരണം കീടനാശിനികള്‍

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം? പോഷകാഹാര വിദഗ്ധര്‍ വിശദീകരിക്കുന്നു

അടുത്ത ലേഖനം
Show comments